|    Dec 10 Sat, 2016 2:44 am
FLASH NEWS

അയോധ്യയില്‍ പള്ളിയും ക്ഷേത്രവും നിര്‍മിച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് പ്രദേശവാസികള്‍

Published : 14th November 2016 | Posted By: Navas Ali kn

babari

ന്യൂഡല്‍ഹി: അയോധ്യ പ്രശ്‌നത്തിനു പരിഹാര നിര്‍ദ്ദേശവുമായി പ്രദേശവാസികള്‍. തകര്‍ക്കപ്പെട്ട പള്ളി നിലനിന്ന സ്ഥാനത്ത് ക്ഷേത്രവും പള്ളിയും നിര്‍മിച്ചു പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദേശമടങ്ങുന്ന പതിനായിരത്തിലേറെ പേര്‍ ഒപ്പിട്ട നിവേദനം ഫൈസാബാദ് ജില്ലാ ഡിവിഷനല്‍ കമ്മിഷനര്‍ക്കു കൈമാറി. ഉത്തര്‍പ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി പലോക് ബസു മുന്‍കൈയെടുത്ത് ഇരുസമുദായത്തിലും പെട്ട ആളുകളുടെ അംഗീകാരവും ഒപ്പും വാങ്ങിയ ശേഷമാണു നിവേദനം ഡിവിഷനല്‍ കമ്മിഷനര്‍ സൂര്യപ്രകാശ് മിശ്രക്കു കൈമാറിയത്. നിലവില്‍ അടച്ചിട്ട പള്ളി നിലനിന്ന സ്ഥലത്തിന്റെ റസീവര്‍ കൂടിയാണ് ഡിവിഷനല്‍ കമ്മിഷനര്‍. നിവേദനം ലഭിച്ചതായും എന്നാല്‍ ഇക്കാര്യത്തില്‍ എന്തുനടപടിയാണു കൈക്കൊള്ളുകയെന്ന് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
10502 പേരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ 60 ശതമാനം ഹൈന്ദവ വിശ്വാസികളും 40 ശതമാനം മുസ്്‌ലിംകളുമാണ്. രാജ്യത്ത് എണ്ണമറ്റ കലാപങ്ങള്‍ക്കു കാരണമായ ബാബരി മസ്ജിദ് രാമക്ഷേത്ര തര്‍ക്കം പരിഹരിക്കാനായി 2010 മാര്‍ച്ച് മുതല്‍ ജസ്റ്റിസ് ബസു മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട്. മധ്യസ്ഥ ശ്രമം വിഎച്ച്പിയും ആര്‍എസ്എസും അംഗീകരിച്ചിട്ടില്ല. ഹൈക്കോടതിയെ അവമതിക്കലാണ് മധ്യസ്ഥ ശ്രമമെന്നാണ് വിഎച്ച്പിയുടെ ആരോപണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,109 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day