|    Dec 9 Fri, 2016 11:19 am

അയല്‍ക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ച കേസ്; പ്രതിക്ക് കഠിന തടവും പിഴയും

Published : 2nd December 2016 | Posted By: SMR

പാലക്കാട്: അയല്‍വാസിയെ വെട്ടി പരിക്കേല്‍പിച്ച കേസില്‍ പ്രതി കൃഷ്ണന്‍കുട്ടിയ്ക്ക് ഒരു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുങ്ങോട്ടുകുറിശ്ശി ഒടുവന്‍കാട് കൃഷ്ണന്‍കുട്ടി (60)ക്കാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സിന്ധു തങ്കം ശിക്ഷ വിധിച്ചത്.  2009 ഒക്‌ടോബര്‍ 24ന് രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്യായക്കാരിയുടെ ഭര്‍ത്താവ് രാജന്‍ (46)നെ അയല്‍ക്കാരന്റെ വിവാഹ ഒരുക്കത്തില്‍ പങ്കെടുത്ത് തിരിച്ച് വരുമ്പോള്‍ വീടിന് സമീപം കൃഷ്ണന്‍കുട്ടി മുന്‍വൈരാഗ്യം വച്ച് തലയ്ക്ക് കൊടുവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. രാജന്റെ ഭാര്യ ഓമനയുടെ പരാതിയില്‍ കോട്ടായി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം വെറും തടവും അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാനിയമം 326ാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സീനിയര്‍ ഗ്രേഡ് കെ ഷീബ ഹാജരായി. പ്രതി കൃഷ്ണന്‍കുട്ടി രാജനെതിരേ കൗണ്ടര്‍ കേസ് കൊടുത്തുവെങ്കിലും തെളിവില്ലാത്തതിനാല്‍ കോടതി രാജനെ വെറുതെ വിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day