|    Dec 7 Wed, 2016 7:54 pm
FLASH NEWS

അമ്ല തടാകത്തിലെ നീരുറവയില്‍ വീണു മരിച്ച യുവാവിന്റെ ശരീരം അലിഞ്ഞുപോയതായി റിപോര്‍ട്ട്

Published : 19th November 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യെല്ലോപാര്‍ക്കില്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ ശരീരഭാഗങ്ങള്‍ തിളച്ചുമറിയുന്ന ചുടുനീരുറവയില്‍ അലിഞ്ഞുപോയതായി റിപോര്‍ട്ട്. കോളിന്‍ സ്‌കോട്ട് എന്ന 23കാരാണ് കഴിഞ്ഞ ജൂണില്‍ പാര്‍ക്കിലെ ചുടുനീരുറവയില്‍നിന്നു ജലം കൈയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. കോളിന്റെ സഹോദരി സാബിള്‍ സ്‌കോട്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കോളിന്‍ തടാകത്തിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. പാര്‍ക്കിലെ നോറിസ് ബെയ്‌സിന്‍ ഭാഗത്താണ് സ്‌കോട്ട് വീണത്.
പ്രക്ഷുബ്ധമായ കാലാവസ്ഥ നിലനില്‍ക്കുന്ന ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. വൈകീട്ടായിരുന്നു കോളിന്‍ തടാകത്തില്‍ വീണത്. എന്നാല്‍, പിറ്റേന്ന് മൃതദേഹം കണ്ടെത്തിയപ്പോള്‍ എല്ലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോളിന്റെ മരണവുമായി ബന്ധപ്പെട്ട വിവിരങ്ങളൊന്നും അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഒരു പ്രാദേശിക ചാനല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ശരീരഭാഗങ്ങള്‍ അലിഞ്ഞുപോയിരുന്നതായി വ്യക്തമാക്കിയത്. തടാകത്തിലെ അമ്ലാംശമുള്ള വെള്ളം സദാ തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. 1890 മുതല്‍ 22 പേര്‍ക്ക് ഇവിടെ ജീവഹാനി സംഭവിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day