|    Dec 7 Wed, 2016 9:52 pm
FLASH NEWS

അമ്മയും മകനും രോഗശയ്യയില്‍; ആശ്രയം നാട്ടുകാരുടെ കനിവ്

Published : 9th November 2016 | Posted By: SMR

കല്‍പ്പറ്റ: കാന്‍സര്‍ ബാധിതരായ അമ്മയും മകനും ചികില്‍സാസഹായം തേടുന്നു. പൂതാടി ഗ്രാമപ്പഞ്ചായത്തിലെ മൂട്ടക്കൊല്ലി മാവത്ത് വീട്ടില്‍ ശാരദ(60)യും മകന്‍ ബിജു(43)വും രോഗബാധിതരായി ചികില്‍സയിലാണ്. സാമ്പത്തികമായി തീര്‍ത്തും പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍പെട്ട ശാരദയ്ക്ക് കാന്‍സര്‍ ബാധിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സഹായിയായി നിന്ന മകനും അധികം വൈകാതെ രോഗബാധിതനായി. അമ്മയുടെ ചികില്‍സയ്ക്കു തന്നെ സാമ്പത്തികമായി വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ച കുടുംബത്തിന്റെ ഏകതണലും ആശ്രയവുമായിരുന്ന മകന്റെ നട്ടെല്ലില്‍ ബാധിച്ച കാന്‍സറിനുള്ള ചികില്‍സാച്ചെലവ് ഈ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറത്താണ്. ബിജുവിന്റെ നട്ടെല്ലിലെ മജ്ജയ്ക്ക് ബാധിച്ച അസുഖം ചികില്‍സിച്ച് ഭേദമാക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും 25 മുതല്‍ 35 ലക്ഷം രൂപ വരെ ചെലവ് വരും. ഇത്രയും വലിയ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് കഴിയില്ല. ഇതുവരെയുള്ള ചികില്‍സയ്ക്കു തന്നെ അഞ്ചു ലക്ഷത്തോളം രൂപ ചെലവായി. ഇതുതന്നെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടു മാത്രമാണ് സാധിച്ചത്. സുമനസ്സുകളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ബിജുവിന്റെ തുടര്‍ചികില്‍സ സാധ്യമാവൂ. ഇതിനായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവര്‍ രക്ഷാധികാരികളായി മാവത്ത് ശാരദാ-ബിജു കാന്‍സര്‍ റിലീഫ് ഫണ്ട് കമ്മിറ്റി എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. കേരളാ ഗ്രാമീണ ബാങ്കിന്റെ വാകേരി ശാഖയില്‍ 40211101020649 നമ്പറായി അക്കൗണ്ട് സമിതിയുടെ പേരില്‍ ആരംഭിച്ചിട്ടുണ്ട്. (ഐഎഫ്എസ്‌സി കോഡ്: കെഎല്‍ജിബി0040211). സുമനസ്സുകളുടെ സഹായം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നു ചെയര്‍മാന്‍ സത്യാലയം തമ്പി, കണ്‍വീനര്‍ കെ പി മധു, ഖജാഞ്ചി കെ ആര്‍ ഷാജന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day