|    Dec 7 Wed, 2016 6:01 pm
FLASH NEWS

അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും: മന്ത്രി

Published : 4th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയുടെ പ്രവര്‍ത്തനം കാഞ്ഞങ്ങാട് ഉടന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ കോട്ടച്ചേരി ബസ്സ്റ്റാന്റ് ബില്‍ഡിങില്‍ സജ്ജീകരിച്ച ശീതികരിച്ച മുലയൂട്ടല്‍ കേന്ദ്രവും ബസ്റ്റാന്റിലെ നവീകരിച്ച കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള സമഗ്രപദ്ധതികള്‍ക്ക് സ ര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. വലിയ കൊമേഴ്‌സല്‍ ബില്‍ഡിങുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളി ല്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രാഥമികവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളില്ലെന്നകാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സൗകര്യമൊരുക്കാന്‍ നിയമപരമായ ബാധ്യത കെട്ടിടഉടമകള്‍ക്കുണ്ടെന്ന് കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കികഴിഞ്ഞു. ഇത് നടപ്പാക്കാത്ത കെട്ടിടഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നുംമന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. മാവേലിക്കര നഗരസഭാ ചെയര്‍പേഴ്‌സ ണ്‍ ഷീല അഭിലാഷ്,  ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ മഹമൂദ് മുറിയനാവി, ടി വി ഭാഗീരഥി, നഗരവികസന കര്‍മ്മസമിതിചെയര്‍മാന്‍ പി അപ്പുക്കുട്ടന്‍, സെക്രട്ടറി സി യൂസഫ്ഹാജി, ഗംഗാരാധാകൃഷ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day