|    Dec 11 Sun, 2016 7:41 am

അമോണിയവുമായി പോയ ടാങ്കറില്‍ ബസ്സിടിച്ചു; ഒഴിവായത് വന്‍ദുരന്തം

Published : 8th November 2016 | Posted By: SMR

മരട്: കൊച്ചി ദേശീയപാതയില്‍ കുണ്ടന്നൂര്‍ സിഗ്നലില്‍ ടാങ്കറും ബസ്സും കൂട്ടിയിടിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തുറമുഖത്തുനിന്ന് അമ്പലമേട് ഫാക്ടിലേക്കു അമോണിയ നിറച്ച് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കറും കെഎസ്ആര്‍ടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി ചരിഞ്ഞത് പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും അധികൃതരുടെ സമയോചിത ഇടപെടല്‍ അപകടം ഒഴിവാക്കി. വൈകീട്ടു നാലോടെ കുണ്ടന്നൂര്‍ ജങ്ഷനില്‍ ആയിരുന്നു അപകടം. ചേര്‍ത്തലയ്ക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് ലോറിയുടെ അരികില്‍ ഇടിച്ചത്. തേവര ഭാഗത്തുനിന്നു വരികയായിരുന്ന ലോറി കടന്നുപോവും മുമ്പ് സിഗ്‌നല്‍ കിട്ടി ബസ് എടുത്തതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ മാത്രമുള്ള അമോണിയ ടാങ്കര്‍ ലോറി ചരിഞ്ഞുനിന്നു. ടാങ്കറിലും ബസ്സിലും ക്ഷതങ്ങളേറ്റു. അപകടം സിഗനലിന് സമീപമായതിനാല്‍ വാഹനങ്ങള്‍ക്ക് വേഗത കുറവായത് ദുരന്തമൊഴിവായി. യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങി. മറ്റു വാഹനങ്ങള്‍ക്കു പോവാന്‍ ആവാതായതോടെ അല്‍പ നേരം ഗതാഗതം സ്തംഭിച്ചു. പോലിസും അഗ്‌നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡരികിലേക്കു മാറ്റിയിട്ടു ഗതാഗതം സാധാരണ നിലയിലാക്കി. വിദഗ്ധരെത്തി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം അമോണിയ ടാങ്കര്‍ ലോറി കൊണ്ടുപോയി. മരട് പോലിസും ഇടപ്പള്ളി, തൃപ്പൂണിത്തുറ ട്രാഫിക് പോലിസും തൃപ്പൂണിത്തുറ അഗ്‌നിശമന സേനയും ഫാക്ടും ഏകോപിച്ചാണ് അപകടം കൈകാര്യം ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക