|    Dec 3 Sat, 2016 12:17 pm
FLASH NEWS

അമേരിക്കയില്‍ ബാലികയ്ക്ക് ഇരട്ടപ്പിറവി

Published : 26th October 2016 | Posted By: SMR

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇരട്ടപ്പിറവിയുടെ പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ച് ബാലിക. മറ്റ് കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസമായി മാതാവിന്റെ ഉദരത്തില്‍ കഴിഞ്ഞ കാലത്തില്‍ 20 മിനിറ്റ് ഗര്‍ഭ പാത്രത്തിനു പുറത്തു ജീവിച്ചാണ് പിഞ്ചുകുഞ്ഞ് വിസ്മയമാവുന്നത്.
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനു കണ്ടെത്തിയ അര്‍ബുദ ശസ്ത്രക്രിയക്കു വേണ്ടിയായിരുന്നു 23 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണത്തെ പുറത്തെടുക്കേണ്ടി വന്നത്. മാര്‍ഗരറ്റ് ബോയേമര്‍ എന്ന അമേരിക്കന്‍ വനിതയ്ക്കാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നേരിടേണ്ടി വന്നത്.
നട്ടെല്ലിനു താഴെയായാണ് ട്യുമറുകള്‍ ഉണ്ടായിരുന്നത്. വളര്‍ച്ചയുടെ പതിനാറാം ആഴ്ചയില്‍ കണ്ടെത്തിയ ട്യൂമര്‍ ഗര്‍ഭകാലത്തിന്റെ 23ാമത്തെ ആഴ്ചയിലാണ്  നീക്കം ചെയ്തത്. ഇത്തരം ട്യൂമറുകള്‍ സാധാരണമാണെങ്കിലും കുഞ്ഞിന്റെ രക്തചംക്രമണത്തിനു തടസ്സം സൃഷ്ടിക്കുന്നതിനാലാണ് അടിയന്തരമായി നീക്കം ചെയ്യേണ്ടി വന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയായിരുന്നു വേണ്ടി വന്നത്. ഇതില്‍ 20 മിനിറ്റോളം കുഞ്ഞ് ഗര്‍ഭ പാത്രത്തിനു വെളിയിലായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശേഷം ഭ്രൂണം ഗര്‍ഭപാത്രത്തില്‍ തിരികേ നിക്ഷേപിച്ചു. 12 ആഴ്ചകള്‍ക്കുശേഷം ഈ വര്‍ഷം ജൂണിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day