|    Dec 6 Tue, 2016 2:10 am
FLASH NEWS

അമേരിക്കന്‍ ജനത ഇന്നു വിധിയെഴുതും

Published : 8th November 2016 | Posted By: SMR

വാഷിങ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനവിധി ഇന്ന്. 58ാം പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവ് ഹിലരി ക്ലിന്റനും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമാണ് മാറ്റുരയ്ക്കുന്നത്.
ഹിലരി ജയിക്കുകയാണെങ്കില്‍ യുഎസ് പ്രസിഡന്റാവുന്ന ആദ്യ വനിതയെന്ന ബഹുമതി അവര്‍ക്ക് സ്വന്തമാവും. മറിച്ച് ട്രംപാണെങ്കില്‍ രാഷ്ട്രീയ പാരമ്പര്യമില്ലാതെ ഈ പദവിയിലെത്തുന്ന വ്യക്തിയെന്നാവും. അമേരിക്കന്‍ ഭൂപ്രകൃതി അനുസരിച്ച് വ്യത്യസ്ത സമയങ്ങളിലാണ് വോട്ടെടുപ്പ് അവസാനിക്കുക.
ഓരോ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് കഴിയുന്ന മുറയ്ക്ക് ഫലം പുറത്തുവരും. 50 സംസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസ്സിലെ പ്രാതിനിധ്യമനുസരിച്ച് ഇലക്ടറല്‍ വോട്ടുകള്‍ അനുവദിച്ചിട്ടുണ്ട്. 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 എണ്ണം ലഭിക്കുന്നവര്‍ ജയിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day