|    Dec 11 Sun, 2016 3:52 am

അമേരിക്കന്‍ എയര്‍ലൈന്‍സില്‍ തീപിടുത്തം;20 പേര്‍ക്ക് പരിക്ക്

Published : 29th October 2016 | Posted By: mi.ptk

airplane-crash

ചിക്കാഗോ: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. ബോയിങ് 767 വിമാനത്തിലാണ് തീപിടിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. 161 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായി കഴിഞ്ഞ ദിവസം ചിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനത്തിന് തീപിടിച്ചത്.
പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ചിക്കാഗൊ ഫയര്‍ ഡിപ്പാര്‍ട്‌മെന്റ്  അറിയിച്ചു. അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്ന് വൈകിട്ട് പുറപ്പെടുന്ന വിമാനത്തില്‍ മിയാമിലേക്ക് പോകാന്‍ സൗകര്യമേര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 133 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക