|    Dec 10 Sat, 2016 12:48 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അമീര്‍ തുര്‍ക്കിയില്‍; ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി

Published : 24th October 2016 | Posted By: SMR

ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഹൃസ്വസന്ദര്‍ശനാര്‍ഥം ഇന്നലെ തുര്‍ക്കിയിലെത്തി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി മേഖലയിലെ നിരവധി വിഷയങ്ങള്‍ അമീര്‍ ചര്‍ച്ച ചെയ്തു. ഖത്തറും തുര്‍ക്കിയും തമ്മില്‍ വ്യത്യസ്ത മേഖലകളിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ഇസ്തംബൂള്‍ പട്ടണത്തിലെ ഹൂപര്‍ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിറിയ, ഇറാഖ്, ഫലസ്തീന്‍, യമന്‍, ലിബിയ എന്നിവിടങ്ങളിലെ ആനുകാലിക സംഭവവികാസങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പശ്ചിമേഷ്യയും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടതിനെക്കുറിച്ചാണ് ചര്‍ച്ച പ്രധാനമായും കേന്ദ്രീകരിച്ചത്. സിറിയയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉറച്ച തീരുമാനമെടുക്കുന്നതിനു അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഢ്യമുണ്ടാകണമെന്നു ഇരുരാഷ്ട്ര നേതാക്കളും ഒരുമിച്ച് അഭിപ്രായപ്പെട്ടു.
ഇറാഖിലെ മൗസിലില്‍ നടക്കുന്ന സംഭവങ്ങളും ഭീകരതയെ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യവും എല്ലാ ഇറാഖികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഐക്യം സാധ്യമാക്കുന്നതിനെക്കുറിച്ചും  ചര്‍ച്ച ചെയ്തു.
ഇന്നലെ ഉച്ചയ്ക്കു ശേഷം അത്താതുര്‍ക്ക് വിമാനതാവളത്തിലെത്തിയ അമീറിനെയും പ്രതിനിധി സംഘത്തെയും തുര്‍ക്കി വിദേശകാര്യ മന്ത്രി മഹ്മൂദ് ജാവേഷ് ഒഗ്‌ലു, ഇസ്തംബൂള്‍ മേയര്‍ വാസിബ് ശാഹീന്‍, ഖത്തര്‍ അംബാസഡര്‍ സാലിം മുബാറക്ക് ആല്‍ശാഫി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day