|    Dec 9 Fri, 2016 8:52 pm
FLASH NEWS

അമിത വേഗതയില്‍ ബൈക്ക് റൈഡ്; 12 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍

Published : 21st October 2016 | Posted By: SMR

ശാസ്താംകോട്ട: ഫ്രീക്കന്‍മാരും കുട്ടി ഡ്രൈവര്‍മാരും പതാരത്ത് അമിത വേഗത്തില്‍ ഇരുചക്രവാഹനത്തില്‍ പായുകയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകടം വരുത്തുകയും ചെയ്യുന്നതായി നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ടോളം കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. കുന്നത്തൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വേഷം മാറി എത്തിയാണ് വിരുതന്‍മാരെ പിടികൂടിയത്. കൊല്ലം ആര്‍ടിഒ ആര്‍ താജുദ്ദീന്‍പിള്ളയുടെ അനുമതിയോടെ വേഷം മാറിയെത്തിയ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍പെക്ടര്‍ രാംജി കെ കരന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് ബി ശ്രീജിത്ത് എന്നിവരാണ് വാഹനങ്ങള്‍ പിടികൂടിയത്.  ദനീഷിന്റെ നേതൃത്വത്തില്‍ യൂനിഫോമിലും പരിശോധന നടത്തി. പിടികൂടിയ വാഹനങ്ങള്‍ ശൂരനാട് പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാപിതാക്കളെ വിളിച്ച് വരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. പതാരം മേഖലയില്‍ മൂന്നാംകണ്ണ് നിരീക്ഷണ സംവിധാനം ആരംഭിച്ചതായും അപകടം ഉണ്ടാകുന്ന ഇത്തരം വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും സംഘം അറിയിച്ചു. നേരിട്ടും അല്ലാതെയുമുള്ള  വാഹന പരിശോധന ശക്തമാക്കുമെന്നും ആ മേഖലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കും ആധ്യാപകര്‍ക്കും റോഡ് സുരക്ഷാ പരിശീലനം നല്‍കുമെന്നും ജോയിന്റ് ആര്‍ഡിഒയുടെ ചുമതലയുള്ള മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ എം ജെ മനോജ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day