|    Dec 7 Wed, 2016 9:53 pm
FLASH NEWS

അമിത വില: ഹോട്ടലുകള്‍ക്ക് എതിരേ നടപടി

Published : 21st November 2016 | Posted By: SMR

ശബരിമല: സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് അമിത വില ഈടാക്കിയെ ഹോട്ടലുകള്‍ക്കെതിരെയും പാത്രക്കച്ചവടക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ആരോഗ്യകരമാല്ലാത്തതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകളും അമിതവില ഈടാക്കിയ പാത്രക്കടകളും അടപ്പിച്ചു.മരക്കൂട്ടത്തെ ഹോട്ടല്‍ അയ്യാപ്പാസിനെ 2500 രൂപ പിഴ ചുമത്തുകയും സ്ഥാപനത്തിലെ അനധികൃത സോഡ നിര്‍മാണം പൂട്ടിക്കുകയും ചെയ്തു. അപ്പാച്ചിമേട്ടിലെ ലഘുഭക്ഷണ ശാലയില്‍ നിന്ന് 2500 രൂപയും നടപ്പന്തലിനു സമീപമുള്ള ദേവസ്ഥാനം ഹോട്ടലില്‍ നിന്ന് 5000 രൂപയും അപ്പാച്ചിമേട്ടിലെ കാര്‍ഡിയോളജി സെന്ററിന് സമീപത്തുള്ള ശീതളപാനീയ കടയില്‍ നിന്ന് 5000 രൂപയും പിഴ ഈടാക്കി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ജി വി ഹരിഹരന്‍ നായര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ്  പ്രകാശ് ജി നായര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ പി.എ സജീവ് കുമാര്‍, വില്ലേജ് ഓഫീസര്‍ പി ആര്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എം ഷാജി, എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്‍ നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പുതുതായി ചുമതലയേറ്റ ഡ്യൂട്ടി മജിസ്‌ട്രേറ്റ് രാജചന്ദ്രന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day