|    Dec 3 Sat, 2016 7:57 am
FLASH NEWS

അഭിഭാഷക ക്ഷേമനിധി ബില്ല് നിയമസഭ പാസാക്കി

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്ലും കേരള കോര്‍ട്ട്ഫീസും വ്യവഹാരസലയും ഭേദഗതി ബില്ലും നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. അഭിഭാഷക ക്ഷേമനിധിയില്‍ നിന്നുലഭിക്കുന്ന ധനസഹായം അഞ്ചുലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2016ലെ കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്ല്. 40 വര്‍ഷമെങ്കിലും ക്ഷേമനിധിയില്‍ അംഗമായിരിക്കുന്നവര്‍ക്കാണ് പരമാവധി സഹായമായ 10 ലക്ഷം രൂപ ലഭിക്കുക. അംഗങ്ങളുടെ സേവന കാലാവധി അനുസരിച്ചാവും ധനസഹായത്തിന്റെ തോത്. ധനസഹായത്തിനൊപ്പം ക്ഷേമനിധിയിലേക്കുള്ള അംശാദായവും വര്‍ധിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ക്ഷേമനിധിയിലേക്ക് അംഗങ്ങള്‍ നല്‍കേണ്ട പ്രതിവര്‍ഷ അംശാദായം 14,285 രൂപയില്‍ നിന്ന് 25,000 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. ചികില്‍സാ സഹായം 5000 രൂപയെന്നത് ഒരുലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ക്ഷേമനിധിയിലേക്കുള്ള വരുമാന സമാഹരണത്തിന്റെ ഭാഗമായാണ് 2016ലെ കേരള കോര്‍ട്ട്ഫീസും വ്യവഹാരസലയും ബില്ല് ഭേദഗതി ചെയ്തത്. കേരള നിയമസഹായനിധിയുടെ 70 ശതമാനത്തിന് തുല്യമായ തുക കേരള അഭിഭാഷക ക്ഷേമനിധിക്കും 30 ശതമാനത്തിന് തുല്യമായ തുക കേരള അഭിഭാഷക ക്ലാര്‍ക്ക് ക്ഷേമനിധിക്കും നീക്കിവയ്ക്കണമെന്നാണ് കോര്‍ട്ട്ഫീസും വ്യവഹാരസലയും ബില്ലിലെ പ്രധാന ഭേദഗതി. ഇത്തരത്തില്‍ നീക്കിവയ്ക്കുന്ന തുകയില്‍ 10 ശതമാനം വീതം വ്യവഹാരികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വിനിയോഗിക്കേണ്ടതാണെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
മറ്റു ക്ഷേമനിധികളെ പോലെ തൊഴിലുടമകളുടെ വിഹിതം ലഭിക്കാത്തതാണ് അഭിഭാഷക ക്ഷേമനിധി നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ മന്ത്രി എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day