|    Dec 4 Sun, 2016 7:46 pm

അഭിഭാഷകര്‍ക്കെതിരേ നിയമസഭയിലും വിമര്‍ശനം

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭയിലെ ചര്‍ച്ചാവേളയില്‍ അഭിഭാഷകര്‍ക്കെതിരേ രൂക്ഷവിമര്‍ശനം. അഭിഭാഷക ക്ഷേമനിധി, കോര്‍ട്ട്ഫീസ് ഭേദഗതി ബില്ലുകള്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടുള്ള ചര്‍ച്ചയിലാണ് അഭിഭാഷകര്‍ക്കെതിരേ എംഎല്‍എമാര്‍ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രി ഒന്നു
മനസ്സുവച്ചാല്‍ തീരുന്ന പ്രശ്‌നമേ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ളൂവെന്നും സുപ്രിംകോടതി ഇടപെട്ടിട്ടുപോലും വകവയ്ക്കാത്ത അഭിഭാഷകരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഭരണ, പ്രതിപക്ഷ ഭേദമെന്യേ അഭിപ്രായമുയര്‍ന്നു.
ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകരെ ക്ഷേമനിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് എം വിന്‍സെന്റ് അഭിപ്രായപ്പെട്ടു. അഭിഭാഷകരില്‍ ക്രിമിനലുകളും ഉണ്ടെന്നു തെളിയിക്കുന്നതാണ് കോടതിമുറികളില്‍ നടക്കുന്ന സംഭവമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷക ക്ഷേമനിധി അംഗീകരിക്കുന്നതിനൊപ്പം മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന് എ എന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി.
അഭിഭാഷകരുടെ നടപടി സംബന്ധിച്ചു നിയമമന്ത്രി എ കെ ബാലന്‍ പ്രസ്താവന നടത്തണമെന്ന് വി അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിചാരിച്ചാല്‍ തീരുന്ന കാര്യമാണെന്നും പക്ഷേ, അദ്ദേഹം മനസ്സുവയ്ക്കുന്നില്ലെന്നും അനില്‍ അക്കര ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു സര്‍ക്കാര്‍ ഉത്തരവുകൊണ്ടു മാത്രം ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നു മന്ത്രി എ കെ ബാലന്‍ മറുപടിനല്‍കി. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day