|    Dec 8 Thu, 2016 7:48 pm

അഭിപ്രായ സ്വാതന്ത്ര്യം മോഹന്‍ലാലിനുമുണ്ട്: മുഹമ്മദ് റിയാസ്

Published : 22nd November 2016 | Posted By: mi.ptk

muhammed-riyas-final

തിരുവനന്തപുരം:നോട്ട് നിരോധന വിവാദത്തില്‍ ബ്ലോഗിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയ നടന്‍ മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. പിഎ മുഹമ്മദ് റിയാസ്. മറ്റ് പൗരന്മാരെപോലെ അഭിപ്രായ സ്വാതന്ത്ര്യം മോഹന്‍ലാലിന്റെയും അവകാശമാണെന്ന് റിയാസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കലാകാരന്മാര്‍ സാമൂഹിക വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് തുറന്നുപറയുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും റിയാസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മോഹന്‍ലാല്‍ മഹാനടനാണ്,
ഒരു വ്യക്തിയുമാണ്.
അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെ പോലെ അദ്ദേഹത്തിന്റെയും അവകാശമാണ്.
ആ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല.
പക്ഷെ ആ അഭിപ്രായത്തിന്റെ പാളിച്ചകള്‍ അക്കമിട്ടു നിരത്തി നേരിടുന്നതിനു പകരം,
വ്യക്തിപരമായി ആക്ഷേപിക്കുന്നത്
പ്രോല്‍സാഹിപ്പിക്കപ്പെടെണ്ട രീതിയല്ല.
കലാകാരന്മാര്‍ സാമൂഹിക വിഷയങ്ങളില്‍ (ഇതൊന്നും നമ്മെ ബാധിക്കുന്ന വിഷയങ്ങള്‍ അല്ല എന്നു കരുതി )മൗനം പാലിക്കുന്നതിനേക്കാള്‍,
പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത് അവരുടെ നിലപാട് തുറന്നു പറയുക എന്നതിനെയാണ്.എല്ലാ പൗരന്മാരും ചില വിഷയങ്ങളില്‍ നിലപാട് തുറന്നു പറയുന്നത് ,അരാഷ്ട്രീയതയെ ഇല്ലാതാക്കും.
മോഹന്‍ലാല്‍ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് വെച്ചു പുലര്‍ത്തി കൊണ്ട് പറയട്ടെ,
മോഹന്‍ലാല്‍ എന്ന കലാകാരന്റെ കഴിവ് ഇകഴ്ത്തുകയും,പുകഴ്ത്തുകയും ചെയ്യേണ്ടത് വിത്യസ്ത വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് അനുസരിച്ചാകരുത്.
(ദയവ് ചെയ്ത് എന്നെ മോഹന്‍ലാല്‍ ഫാനായി ചിത്രീകരിക്കരുത് )

fb-riyas

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 773 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day