|    Dec 10 Sat, 2016 2:47 am
FLASH NEWS

അഭയാര്‍ഥി വിരുദ്ധ ബില്ല് ഹംഗറി പാര്‍ലമെന്റ് തള്ളി

Published : 9th November 2016 | Posted By: SMR

ബുഡാപെസ്റ്റ: ഹംഗറിയിലേക്കുള്ള അഭയാര്‍ഥി പ്രവേശനം തടയുന്നതിന് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ കൊണ്ടുവന്ന കുടിയേറ്റ വിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. ബില്ല് പാസാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ഭരണകക്ഷിയായ ഫിഡേസ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
ഇതോടെ ആഭയാര്‍ഥികള്‍ക്കായി ക്വാട്ട നിശ്ചയിച്ച യുറോപ്യന്‍ യൂനിയന്‍ തീരുമാനം ഹംഗറി അംഗീകരിക്കേണ്ടി വരും. ഇതുപ്രകാരം 1294 അഭയാര്‍ഥികളെ രാജ്യം സ്വീകരിക്കണം.
ഹംഗറിയിലെ മറ്റൊരു പ്രമുഖ പാര്‍ട്ടിയായ ജോബിക്ക പാര്‍ട്ടിയും കുടിയേറ്റവിരുദ്ധ നീക്കങ്ങളുടെ വക്താക്കളാണ്.രാജ്യത്തേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കണമെന്ന്  ഇവര്‍ ആവശ്യമുന്നയിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day