|    Dec 5 Mon, 2016 4:00 pm
FLASH NEWS

അഭയാര്‍ഥി നയം: ആസ്‌ത്രേലിയന്‍ പാര്‍ലമെന്റ് സ്തംഭിച്ചു

Published : 1st December 2016 | Posted By: SMR

കാന്‍ബെറ:  ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരേ പാര്‍ലമെന്റ് ഗാലറിയില്‍ പ്രതിഷേധം. 30ഓളം പേരടങ്ങുന്ന സംഘത്തിന്റെ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് നടപടികള്‍ 40 മിനിറ്റോളം തടസ്സപ്പെട്ടു. പ്രതേിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചു നീക്കി. അഭയാര്‍ഥികളെ തുറങ്കിലടക്കാനുള്ള തീരുമാനം കടലില്‍ അഭയാര്‍ഥികള്‍ അപായപ്പെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണു സര്‍ക്കാര്‍ വാദം. ഇതിനു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. വിസിള്‍ബ്ലോവേഴ്‌സ്, സിറ്റിസണ്‍ അലയന്‍സ് പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാര്‍ലമെന്റ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധത്തെ ഭരണ പക്ഷവും പ്രതിപക്ഷവും അപലപിച്ചു. പ്രതിഷേധത്തെ ലേബര്‍ പാര്‍ട്ടി എതിര്‍ത്തപ്പോള്‍ ഗ്രീന്‍സ് പാര്‍ട്ടി പിന്തുണച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day