|    Dec 6 Tue, 2016 11:24 pm
FLASH NEWS

അഭയാര്‍ഥികളെ ഈവര്‍ഷം യുഎസിലേക്ക് അയക്കില്ല

Published : 15th November 2016 | Posted By: SMR

കാന്‍ബറ: നൗറു ദ്വീപിലെയും പപ്പുവ ന്യൂഗിനിയിലെ മനുസ് ദ്വീപിലെയും തടവുകേന്ദ്രങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളെ ഈ വര്‍ഷം യുസിലേക്കയക്കില്ലെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ജനുവരിയില്‍ ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റശേഷമായിരിക്കും യുഎസ് അഭയാര്‍ഥികളെ ഏറ്റെടുക്കുക. 1200ഓളം അഭയാര്‍ഥികളാണ് രണ്ട് തടവറകളിലായി കഴിയുന്നത്. പ്രസിഡന്റ് ബരാക് ഒബാമയുമായി ഈ മാസം ആദ്യം ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കുക എന്നതായിരിക്കും കുടിയേറ്റവിരുദ്ധനായ ട്രംപിനെ സംബന്ധിച്ച് അധികാരമേറ്റശേഷമുള്ള ആദ്യ വെല്ലുവിളികളില്‍ ഒന്ന്.  ആസ്‌ത്രേലിയയിലേക്കു വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അഭയാര്‍ഥികളെ ഈ ദ്വീപുകളിലേക്കു വഴിതിരിച്ചുവിടാറാണു പതിവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day