|    Dec 4 Sun, 2016 3:22 am
FLASH NEWS

അബുല്‍ കലാം ആസാദ് ജന്മദിനാഘോഷം

Published : 14th November 2016 | Posted By: SMR

പത്തനംതിട്ട: സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തില്‍ പ്രഥമ സ്ഥാനമാണ് ഭാരത് രത്്‌ന മൗലാന അബ്്ദുല്‍ കലാം ആസാദിനുള്ളതെന്ന് ആന്റോ ആന്റണി എംപി. അബ്്ദുല്‍ കലാം ആസാദിന്റെ 128ാമത് ജന്മദിനാഘോഷം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗലാന അബ്ദുല്‍ കലാം ആസാദ് ട്രസ്റ്റ് ചെയര്‍മാന്‍ തൈക്കൂട്ടത്തില്‍ സക്കീര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള പുരസ്‌കാരം അടൂര്‍ തെങ്ങമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുവേണ്ടി പ്രിന്‍സിപ്പല്‍ അശ്‌റഫ്, പ്രിന്‍സിപ്പലിനുള്ള പുരസ്്കാരം തുമ്പമണ്‍ നോര്‍ത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ജോര്‍ജ് മികച്ച അധ്യാപകനുള്ള പുരസ്്കാരം കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സജയന്‍ ഓമല്ലൂര്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയില്‍ നിന്ന് ഏറ്റുവാങ്ങി. പി കെ കുമാര്‍ എക്‌സ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, വൈസ് പ്രസിഡന്റ് എ ശംസുദ്ദീന്‍, പ്രഫ. ടി എസ് അബ്ദുര്‍ റഹ്്മാന്‍, എസ് മീരാസാഹിബ്, ഷാജി കുളനട, എം എച്ച് ഷാജി, ഷാനവാസ് പെരിങ്ങമല, രാജു വലക്കമറ്റം, എസ് ശംസുദ്ദീന്‍, അബ്ദുല്‍ കലാം ആസാദ്, അബ്ദുര്‍ റസാക്ക് മന്നാനി, അബ്ദുല്‍ അസീസ് കോന്നി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day