|    Dec 6 Tue, 2016 12:05 am
FLASH NEWS

അഫ്ഗാന്‍ സ്വദേശികളെ താമസിപ്പിച്ചതിന് ലോഡ്ജ് ഉടമ അറസ്റ്റില്‍

Published : 30th November 2016 | Posted By: SMR

കൊല്ലം: അഫ്ഗാന്‍ സ്വദേശികളായ രണ്ട് യുവാക്കളെ അനധികൃതമായി ലോഡ്ജില്‍ താമസിപ്പിച്ചതിന് ലോഡ്ജുടമ അറസ്റ്റിലായി. അഫ്ഗാന്‍ സ്വദേശികളായ ആബിദ് മുനീര്‍ (32), സിയാവുള്‍ ഹക്ക്(28) എന്നിവരെ അനധികൃതമായി താമസിപ്പിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അഞ്ജലി ലോഡ്ജുടമ സുരേഷിനെതിരെയാണ് കേസ് എടുത്തത്. ഫോറിനേഴ്‌സ് ആക്ട് സെക്ഷന്‍ ഏഴ്, 14 അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അഫ്ഗാന്‍ യുവാക്കളെ പോലിസും ഐബിയും ചോദ്യം ചെയ്‌തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ല.  എങ്കിലും ഇവര്‍ പോലിസ് നിരീക്ഷണത്തിലാണ്. സിറ്റിപോലിസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ. സിയാവുള്‍ഹക്ക് ബംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും ആബിദ് മുനീര്‍ കാബൂളില്‍ ഡ്രൈഫ്രൂട്ട്‌സ് കച്ചവടക്കാരനുമാണ്. ഡല്‍ഹിയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും കേരളത്തില്‍ നിന്ന് കൊപ്ര വാങ്ങാന്‍ എത്തിയതെന്നാണ് പോലിസിന് മൊഴി നല്‍കിയിട്ടുള്ളത്. ഈ മാസം 24 മുതല്‍ കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ താമസിക്കുന്ന ഇവരെക്കുറിച്ച് ഉടമ പോലിസില്‍ വിവരം അറിയിക്കാതിരുന്നതിനാണ് കേസെടുത്തിട്ടുള്ളത്. നേരത്തെ ലോഡ്ജില്‍ അനധികൃതമായി രണ്ട് ചൈനക്കാരെ താമസിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോലിസ് താക്കീത് നല്‍കിയിരുന്നതാണ്.അഫ്ഗാന്‍ യുവാക്കളുടെ പാസ്‌പോര്‍ട്ടും വിസയും മറ്റ് യാത്രാരേഖകളും കൃത്യമാണ്. അഫ്ഗാനിസ്ഥാനില്‍ ഒരേ സ്ഥലക്കാരാണ് ഇരുവരും. ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്ന സിയാവുള്‍ ഹക്കിനെ ഡല്‍ഹിയില്‍ വച്ച് ആബിദ് ഒപ്പം കൂട്ടുകയായിരുന്നുവത്രെ. കേരള എക്‌സ്പ്രസിലാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് കരുനാഗപ്പള്ളിയിലെ സ്ഥാപനവുമായി ബന്ധപ്പെട്ടത്. സ്ഥാപന പ്രതിനിധികളാണ് ഇവരെ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day