|    Dec 6 Tue, 2016 5:35 pm
FLASH NEWS

അപേക്ഷകള്‍ക്ക് ഫീസ് ഈടാക്കണം: കെ എസ് രാധാകൃഷ്ണന്‍

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: പിഎസ്‌സി അപേക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്നു ഫീസ് ഈടാക്കണമെന്ന് സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. എസ്‌സി, എസ്ടി, ബിപിഎല്ലുകാര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ഫീസ് ഈടാക്കണം. രണ്ടു വര്‍ഷം മുമ്പ് അപേക്ഷയ്ക്ക് നൂറു രൂപ ഈടാക്കണമെന്ന ശുപാര്‍ശ പിഎസ്‌സി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, അത് സര്‍ക്കാര്‍ അവഗണിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി പിഎസ്എസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനകാര്യ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ എതിര്‍പ്പിനെയും പിഎസ്‌സിയിലെ ഒരു അംഗംതന്നെ കേസുമായി മുന്നോട്ടുപോയപ്പോഴും ഒരു കുലുക്കവുമില്ലാതെ അഞ്ചുവര്‍ഷം ചെയര്‍മാന്റെ കസേരയില്‍ അഭിമാനത്തോടെ ഇരുന്നുവെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
പല പ്രാചീന രീതികളും മാറ്റി പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും വേഗത്തിലും സുതാര്യവുമാക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണെന്നും ചെയര്‍മാന്‍ പറഞ്ഞു. സ്ഥാനമേറ്റ മുതലുള്ള നേട്ടങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു ചെയര്‍മാന്റെ വിശദീകരണം
9ാം വയസ്സില്‍ പണി എടുത്തുതുടങ്ങിയതാണ്. ഇപ്പോള്‍ 65 വയസ്സായി. ഇനിയെങ്കിലും വിശ്രമം വേണം. ഇനിയുള്ള കാലം പുസ്തകമെഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ്.  പകുതി തീര്‍ത്തുവച്ച മഹാഭാരതത്തെ ആധാരമാക്കിയ പുസ്തകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം  പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day