|    Dec 4 Sun, 2016 9:48 pm
FLASH NEWS

അപേക്ഷകനെ വട്ടം ചുറ്റിച്ചു; ഉദ്യോഗസ്ഥയ്‌ക്കെതിരേ അന്വേഷണം

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: കെട്ടിടനിര്‍മാണ അനുമതിക്കായി കോര്‍പറേഷനെ സമീപിച്ച അപേക്ഷകനെ മൂന്നുമാസം വട്ടംചുറ്റിച്ച വനിത ബില്‍ഡിങ് ഇന്‍സ്‌പെക്ടറുടെ പ്രവൃത്തികള്‍ അന്വേഷിക്കാന്‍ ഉത്തരവ്. അപേക്ഷയില്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കുറവ് അപേക്ഷകനെ അറിയിക്കാതെ അനുമതി വച്ചുതാമസിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ വീഴ്ചവരുത്തിയെന്നും കോര്‍പറേഷന്‍ പ്ലാനിങ് കമ്മിറ്റി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെഎംഎംഎല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി എംഎസ് ജയപ്രകാശും ഭാര്യ ബിന്ദുവും ജൂണ്‍ ആറിനാണ് മണക്കാട് എംഎല്‍എ റോഡിലുള്ള പുരയിടത്തില്‍ കെട്ടിട നിര്‍മാണത്തിന് ഫോര്‍ട്ട് സോണല്‍ ഓഫിസില്‍ അപേക്ഷ സമര്‍പിച്ചത്. അപേക്ഷ ലഭിച്ചാലുടന്‍ തടര്‍ നടപടിക്കായി എന്‍ജിനീയറിങ് വിഭാഗത്തിന് അത് കൈമാറണം. അതിനുപകരം വസ്തുവിനെ നിലമായി സംശയം രേഖപ്പെടുത്തിവച്ചു. തുടര്‍ന്ന് നെല്‍വയല്‍ ചട്ടപ്രകാരമുള്ള ഉത്തരവ് ലഭ്യമാക്കണമെന്നും കുറിപ്പെഴുതി. വസ്തു പുരയിടമാണെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫിസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കിയ അപേക്ഷയിലാണ് നിലം അല്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നോട്ടെഴുതിയത്. എന്നാല്‍ ഇക്കാര്യമൊന്നും അപേക്ഷകനെ ഉദ്യോഗസ്ഥ അറിയിച്ചില്ല. ഒടുവില്‍ പരാതിയുമായി അപേക്ഷകന്‍ മേയറെയും ടൗണ്‍പ്ലാനിങ് സ്ഥിരംസമിതി അധ്യക്ഷനെയും കണ്ട് വിവരം ധരിപ്പിച്ചു. ബില്‍ഡിങ് ഇന്‍സ്‌പെക്ടറുടെ വിശ്വസ്ഥന്‍ മുഖേനെ കൈക്കൂലി നല്‍കി അപേക്ഷിക്കാത്തതിനാലാണ് അനുമതി വൈകിപ്പിക്കുന്നതെന്ന് കാണിച്ച് ജയപ്രകാശ് ഇരുവര്‍ക്കും പരാതിയും നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ വിളിച്ചപ്പോഴാണ് ഉദ്യോഗസ്ഥ കാട്ടിയ മെല്ലപ്പോക്ക് വ്യക്തമായത്. തുടര്‍ന്ന് മേയറും ടൗണ്‍പ്ലാനിങ് അധ്യക്ഷനും ഇടപെട്ട് കെട്ടിടനിര്‍മാണാനുമതി എത്രയും വേഗം നല്‍കാന്‍ നിര്‍ദേശിച്ചു. അപേക്ഷകന് പെര്‍മിറ്റ് വാങ്ങി നല്‍കുകയും ചെയ്തു. നിരുത്തരവാദ സമീപനം ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ബില്‍ഡിങ് ഇന്‍സ്‌പെക്ടറുടെ മുന്‍കാല ചെയ്തികളടക്കം അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day