|    Dec 3 Sat, 2016 10:02 am
FLASH NEWS

അപകീര്‍ത്തിപ്പെടുത്തിയെന്നാരോപണം:വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരേ പരാതി

Published : 26th November 2016 | Posted By: SMR

ചാലക്കുടി: നഗരസഭ 24ാം വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ ചാലക്കുടി പോലിസില്‍ പരാതി നല്‍കി. പ്രസംഗത്തില്‍ തന്നെ അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. നഗരസഭ ഭരണം ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ യുഡിഎഫ് വഞ്ചനാദിനമായി ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ ഓഫിസിന് മുന്നില്‍ ധര്‍ണ്ണയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. ഈ പ്രസംഗത്തിലാണ് കെ വി പോള്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആക്ഷേപിച്ചതെന്നാണ് ചെയര്‍പേഴ്‌സണ്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കേരളത്തിലെ വിവിധ കോടതികളില്‍ ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ സരിത എസ് നായരുമായി തന്നെ ഉപമിച്ച് പ്രസംഗിച്ചതായി ചെയര്‍പേഴ്‌സന്റെ പരാതിയില്‍ പറയുന്നു. ഈ പരാമര്‍ശം ചെയര്‍പേഴ്‌സന്റെ മാന്യതയെ കളങ്കപ്പെടുത്തുന്നതാണെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക മുമ്പ് പടിഞ്ഞാറെ ചാലക്കുടിയില്‍ നഗരസഭയുടെ കീഴിലുള്ള ടൗണ്‍ഹാള്‍ നിര്‍മാണ പദ്ധതിയുടെ ഭാഗമായി അമ്പലനടയിലെ ഒരു സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ വി പോള്‍ തന്നെ സമീപിച്ചിരുന്നുവെന്നും ഇത് അംഗീകരിക്കാഞ്ഞതിലുള്ള വൈരാഗ്യമാണ് ഇത്തരം മോശമായ പരാമര്‍ശ്വത്തിന് കാരണമായതെന്നും പരാതിയില്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day