|    Dec 6 Tue, 2016 8:23 am
FLASH NEWS

അപകട ഭീഷണി; നഗരത്തിലെ പരസ്യബോര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കും: റോഡ് സുരക്ഷാ സമിതി

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം:  ട്രാഫിക് സിഗ്നലുകള്‍ കീഴടക്കിയുള്ള പരസ്യബോര്‍ഡുകള്‍ക്കെതിരെ നടപടി വരുന്നു. ട്രാഫിസ് സിഗ്നലുകള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള പരസ്യ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റോഡ് സുരക്ഷാ സമിതിയുടെ അവലോകനയോഗത്തില്‍ തീരുമാനമായി. നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ അപകടമുണ്ടാകാനുള്ള സാധ്യത കൂട്ടുമെന്ന്  കണക്കിലെടുത്താണ് തീരുമാനം.  ട്രാഫിക് സിഗ്നല്‍ പോസ്റ്റുകളില്‍ പരസ്യങ്ങള്‍ക്ക് ഇടം നല്‍കുന്നതും കര്‍ശനമായി നിരോധിക്കും. റോഡുകള്‍ക്ക് ഇരുപുറവുമായി ഉയര്‍ത്തുന്ന കമാനങ്ങളും ഫഌക്‌സുകളും റോഡുകള്‍ക്ക് സമീപവും മീഡിയനുകളിലും സ്ഥാപിച്ചിട്ടുള്ള കൊടി തോരണങ്ങളും നീക്കം ചെയ്യാനും നടപടി സ്വീകരിക്കും.  കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നതിനാലാണ് ഇത്.  ഫഌക്‌സുകളും കൊടി തോരണങ്ങളും കമാനങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എഡിഎം ജോണ്‍ വി സാമുവലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു കൂട്ടാനും യോഗത്തില്‍ തീരുമാനിച്ചു.  ഇതിനായി ട്രാഫിക് പോലിസ്, നാഷണല്‍ ഹൈവേ, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, പിഡബ്ല്യൂഡി, റവന്യൂ വകുപ്പുകളുടെ പ്രതിനിധികളും ജനപ്രതിനിധികളും അടങ്ങുന്ന പ്രതേ്യക സ്‌ക്വാഡ് രൂപീകരിക്കും. നഗരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഇനിയും ഉപയോഗിക്കാത്ത ബസ്‌ബേകള്‍ ഉപയോഗസജ്ജമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ സിറ്റി പോലിസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, റൂറല്‍ എസ്പി. ഷെഫീന്‍ അഹമ്മദ്. കെ, ഗതാഗത, കെല്‍ട്രോണ്‍, പൊതുമരാമത്ത്, ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day