|    Dec 4 Sun, 2016 11:37 am

അപകടരഹിത ഹൈവേ: നടപടി തുടങ്ങി; കൈയേറ്റം ഒഴിപ്പിക്കുന്നു

Published : 6th November 2016 | Posted By: SMR

തിരൂരങ്ങാടി: റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ദേശീയ പാതയില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടികളാരംഭിച്ചു. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ എ ഷൈന മോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് പരിശോധന നടത്തി നടപടികളാരംഭിച്ചത്. തിരൂരങ്ങാടി സിഐ വി ബാബുരാജന്റെ നേതൃത്വത്തില്‍ വിവിധ ഉദ്യോഗസ്ഥ സംഘം അപകടമേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. ദേശീയപാതയില്‍ സ്ഥിരം അപകടമേഖലകളിലാണ് അടിയന്തര നടപടികളെടുക്കുന്നത്. ദേശീയപാതയോരങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നടപടിയെടുക്കും. കാക്കഞ്ചേരിയില്‍ റോഡില്‍ വളവുള്ള ഭാഗം, തേഞ്ഞിപ്പലം പോലിസ് സ്റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ ദുരക്കാഴ്ച മറക്കുന്ന കാടുകള്‍ വെട്ടിമാറ്റും.അപകടമേഖലകളില്‍ ഡിവൈഡറുകള്‍, ക്രാഷ് ബാരിയര്‍, സ്പ്രി ങ് ആക്ഷന്‍ പോസ്റ്റ്, റിഫഌക്ടറുകള്‍, സ്റ്റഡ് തുടങ്ങിയവ  സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. ശബരിമല തീര്‍ത്ഥാടനകാലം പരിഗണിച്ച് സീറോ ആക്‌സിഡന്റ് മേഖലയാക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകള്‍ സംയുക്തമായി പ്രത്യേക മുന്‍ കരുതലുകള്‍ നടത്തുന്നത്. വിവിധ ഭാഷകളിലുള്ള സൂചനാ ബോര്‍ഡുകളും റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും സ്ഥാപിക്കും. വെന്നിയൂരിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. ഇതിനായി അടിയന്തരമായി സര്‍വേ നടത്തും. കാക്കഞ്ചേരിയിലെ അപകടവളവില്‍ രണ്ട് മീറ്റര്‍ വീതി കൂട്ടി സേഫ്റ്റിഗാര്‍ഡ് സ്ഥാപിക്കും. കെഎസ്ഇബി അധികൃതരുടെ സഹായത്തോടെ റോഡില്‍ അപകടകരമായി നിലകൊള്ളുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കും. പോസ്റ്റുകളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യും. വേഗത നിയന്ത്രണം വരുത്തുന്നതിനായി ആവശ്യമായ സ്ഥലങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിക്കുന്നതിനും റോഡ് സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കും. ഇടിമൂഴിക്കല്‍ മുതല്‍ പുത്തനത്താണി വരെയുള്ള ഭാഗങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി പരിശോധന നടന്നത്. ജില്ലാ നോഡല്‍ ഓഫിസര്‍ കൂടിയായ തിരൂരങ്ങാടി സിഐക്ക് പുറമെ തിരൂരങ്ങാടി തഹസില്‍ദാര്‍ ടി ഗോപാലകൃഷ്ണന്‍, മോട്ടോര്‍ വാഹന വകുപ്പ് ദേശീയപാതാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എംവിഐ അബ്ദുല്‍ സുബൈര്‍, എഎംവിഐ മുഹമ്മദ് ഷഫീഖ്, ദേശീയപാത അസി.എന്‍ജിനീയര്‍ പി പി സത്താര്‍, വിനോദ് കുമാര്‍, തുടങ്ങിയവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day