|    Dec 4 Sun, 2016 9:45 pm
FLASH NEWS

അപകടഭീഷണിയായ മരം മുറിച്ചുമാറ്റുന്നില്ല; നാട്ടുകാരും ജനപ്രതിനിധികളും റോഡ് ഉപരോധിച്ചു

Published : 9th November 2016 | Posted By: SMR

തൊളിക്കോട്: പുളിമൂട് വില്ലേജ് ഓഫിസിനു സമീപം റോഡില്‍ അപകടഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്നാവശ്യപെട്ട് നാട്ടുകാരും ജനപ്രതിനിധികളും തിരുവനന്തപുരം- പൊന്മുടി റോഡ് ഉപരോധിച്ചു. ഒരുവര്‍ഷത്തിനു മുമ്പ് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. അന്ന് മരം മുറിച്ച് മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതിവരേയും നടപ്പിലായില്ല. ഇതിനിടെ പാഴ്മരം ലേലം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പിഡബ്ല്യൂഡി മരത്തിനിട്ട വില ഒരു ലക്ഷത്തിനു മുകളിലായിരുന്നു. അതിനാല്‍ ആരും ലേലം ഏറ്റെടുത്തി—ല്ല. ഇന്നലെ രാവിലെ മരിത്തിന്റെ ശിഖരം ഒടിഞ്ഞുവീണിരുന്നു. ഈസമയം യാത്രക്കാര്‍ അല്‍ഭുതകരമായാണ് രക്ഷപെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ഉടന്‍ മരം മുറിച്ച് മാറ്റാമെന്ന തഹസീല്‍ദാറുടെയും വില്ലേജ് ഓഫിസറുടെയും ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോട്ടുമുക്ക് അന്‍സര്‍, വാര്‍ഡ് മെമ്പര്‍ അഷ്‌കര്‍ തൊളിക്കോട്, തേവന്‍പാറ വാര്‍ഡ് മെമ്പര്‍ എന്‍ എസ് ഹാഷിം നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day