|    Dec 9 Fri, 2016 1:09 pm

അപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി

Published : 3rd November 2016 | Posted By: SMR

പുത്തനത്താണി: കുട്ടികളത്താണിയില്‍ കാറും എസ്‌കവേറ്ററും കൂട്ടിയിടിച്ച് മരിച്ച കുടുംബത്തിലെ മൂന്നു പേര്‍ക്ക് നാടു നല്‍കിയത് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.  ചൊവ്വാഴ്ച രാത്രി 8.20 ഓടെയാണ് കുട്ടികളത്താണിയില്‍ കാറും എസ്‌കവേറ്ററും കൂട്ടിയിടിച്ച് ചേരൂലാല്‍ ചെനപ്പുറം ചെറിയാംപുറത്ത് ഹസ്സന്‍ (60), ഭാര്യ ആയിഷ (55), മകന്‍ റഷീദിന്റെ ഭാര്യ ഫാത്തിമസുഹറ (24) എന്നിവര്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കൊച്ചുമകള്‍ റിസ ഉമ്മയെയും ഉറ്റവരേയും അവസാനമായി ഒരു നോക്കുകാണാനാവാതെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. പനി പിടിച്ച റിസയെ ഡോക്ടറെ കാണിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് മൂവരേയും മരണം അപകട രൂപത്തില്‍ തട്ടിയെടുത്തത്. അല്‍ഐനിലായിരുന്ന മകന്‍ റഷീദ് ഇന്നലെ രാവിലെയോടെ മരണ വിവരമറിഞ്ഞ് നാട്ടിലെത്തിയിരുന്നു. വളാഞ്ചേരി സിഐ കെ എം സുലൈമാന്റെ നേതൃത്വത്തിലുള്ള പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ രണ്ടിടത്തായാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടന്ന ഹസ്സന്റെ മൃതദേഹം ഉച്ചക്ക് രണ്ട് മണിക്കും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം  നടന്ന ആയിഷയുടെയും ഫാത്തിമ സുഹറയുടെയും മൃതദ്ദേഹങ്ങള്‍  ഉച്ചക്ക് 2.30 ഓടെയും ചെനപ്പുറത്തെ വീട്ടിലെത്തിച്ചു. മൃതദേഹങ്ങള്‍ അവസാന നോക്കുകാണാനായി നാട്ടുകാരും ബന്ധുക്കളുമടക്കം വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഉമ്മയും ഉപ്പും ഭാര്യയും നഷ്ടെപ്പട്ട  റഷീദിനെ ആശ്വസിപ്പിക്കാന്‍ കുടുംബക്കാരും നാട്ടുകാരും  നന്നേ പ്രയാസപ്പെട്ടു. പൊതുദര്‍ശനത്തിനു ശേഷം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ചേരുലാല്‍ അനന്താവൂര്‍ ജുമാമസ്ജിദില്‍ വൈകുന്നേരം 3.30 ഓടെ ഖബറടക്കി. അടുത്തടുത്തായാണ് മൂവര്‍ക്കും ഖബറുകളൊരുക്കിയിരുന്നത്. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ വസതി സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day