|    Dec 6 Tue, 2016 11:22 pm
FLASH NEWS

അപകടങ്ങളും തര്‍ക്കങ്ങളും പെരുകുന്നു; നോക്കുകുത്തിയായി പോലിസ് എയ്ഡ് പോസ്റ്റ്

Published : 8th November 2016 | Posted By: SMR

താമരശ്ശേരി: അപകടങ്ങളും വാക്കു തര്‍ക്കങ്ങളും പതിവാകുമ്പോഴും കാരാടി ബസ്സ്സ്റ്റാന്റിലെ പോലീസ് എയ്ഡ് സെന്റര്‍ നോക്കുകുത്തിയാവുന്നു. തിങ്കളാഴ്ച സ്റ്റാന്റിലുണ്ടായ അപകടം പോലീസിന്റെ അസാന്നിധ്യം മൂലമാണെന്ന് കച്ചവടക്കാരും നാട്ടുകാരും ആരോപിക്കുന്നു. എയ്ഡ് പോസ്റ്റില്‍ ഒരു ഹോംഗാര്‍ഡ് പോലുമില്ലാത്തതിനാല്‍ ബസ് സ്റ്റാന്റില്‍ ബസ്സുകാര്‍ക്ക് തോന്നുന്നതുപോലെയാണ് നിര്‍ത്തുന്നത്. ഇത് പലപ്പോവും അപകടത്തിനും ജീവനക്കാര്‍ തമ്മില്‍ വാക്കു തര്‍ക്കത്തിനും കാരണമാവുന്നു.  സ്റ്റാന്റിലേക്ക് എത്തുന്ന ബസ്സുകള്‍ കാരാടി ദേശീയ പാതയില്‍ നിന്നും കയറ്റം കയറിവേണം എത്താന്‍. പലപ്പോഴും ഇങ്ങനെ കയറിവരുന്ന ബസ്സുകള്‍ക്ക് അസൗകര്യമായ രീതിയിലാണ് മറ്റുബസ്സുകള്‍ നിര്‍ത്തുകയും ആള്‍ക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതിനു പുറമേ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ നിത്യവും സമയത്തിന്റെ കാര്യത്തിലും വാക്കേറ്റവും കൈയ്യാങ്കളിയും പതിവാണ്. സ്റ്റാന്റില്‍ തോന്നിയ പോലെയാണ് പല ബസ് ജീവനക്കാരും പെരുമാറുന്നത്. ട്രാഫിക് പോലീസിന്റെ ശ്രദ്ധക്കുറവ് ഇതിനു ആക്കം കൂട്ടുകയും ചെയ്യുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് പോലീസിനെ കുഴക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day