|    Dec 3 Sat, 2016 7:55 am
FLASH NEWS

അപകടക്കെണിയൊരുക്കി കേബിള്‍ക്കുഴികള്‍

Published : 27th October 2016 | Posted By: SMR

തൊടുപുഴ: സ്വകാര്യമൊബൈ ല്‍ കമ്പനിക്ക് കേബിള്‍ സ്ഥാപിക്കുന്നതിനായി രാത്രിയില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കുഴികള്‍ അപകട കെണിയാകുന്നു. കഴിഞ്ഞ ദിവസം രാത്രി പട്ടയം കവലയില്‍ നിര്‍മിച്ച കേബിള്‍ കുഴിയില്‍ വീണ്് നാല് ബൈക്ക് യാത്രികര്‍ക്കാണ് സാരമായി പരിക്കേറ്റത്. കുഴി നിര്‍മ്മിച്ചശേഷം കുഴിമൂടുന്നതിനായിട്ട മെറ്റലില്‍ ബൈക്കുകള്‍ കയറി മറിഞ്ഞതാണ് അപകടത്തിനു കാരണം. പുതുതായി കേബിള്‍ സ്ഥാപിക്കുന്നതിന് നഗരത്തിലുടനീളം കുഴിക്കുന്ന കുഴികള്‍ നഗരവാസികള്‍ക്ക് ദുരിതമാകുന്നതായി പരാതിയുര്‍ന്നിരുന്നു.പുതിയ കേബിള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തില്‍ യന്ത്രങ്ങളുടെ സഹായത്തോടെ കുഴികള്‍ കുഴിക്കുന്നത്.ഒരു ഭാഗം കുഴിച്ച ശേഷം അവിടെ നിന്നും റോഡിനടിയിലൂടെ കേബിള്‍ അടുത്ത കുഴിയിലേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്.ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കുഴികള്‍ പല ഭാഗത്തും  മൂടാതെ കിടക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതം വിതക്കുന്നത്.ഇതിനു പുറമെ ഇപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയതോടെ കുഴികളില്‍ ചെളിയായി കിടക്കുന്നത് പ്രദേശത്ത് പരന്ന് റോഡിലൂടെ ഒഴുകുന്നത് പരിസരത്തെ വ്യാപാരികള്‍ക്കും ദുരിതമായി.കുഴികള്‍ യഥാസമയം മൂടാതെയും മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യാതെയും കിടക്കുന്നതാണ് വാഹന യാത്രക്കാര്‍ക്കും  വ്യപാരികള്‍ക്കും ബുദ്ധിമുട്ടാകുന്നത്. നഗരത്തില്‍ പാലാ റോഡില്‍ ഗാന്ധി സ്‌ക്വയറിനു സമീപം നിര്‍മ്മിച്ച കുഴി ശരിയായി മൂടാതെ ഇട്ടിരിക്കുന്നതിനാല്‍ മഴയത്ത് ചെളിയായി കിടക്കുന്നത് പരിസരംമുഴുവന്‍ നിരന്നതോടെ ഇതില്‍ ചവിട്ടി യാത്രക്കാര്‍ നടക്കേണ്ട ഗതികേടിലാണ്.ഇവിടെ നിന്നും വ്യാപാര ശാലകളിലേക്ക് ആളുകള്‍ കയറുമ്പോള്‍ കടകള്‍ക്കുളളിലും ചെളി നിറയുകയാണെന്ന്  വ്യാപാരികള്‍ പറഞ്ഞു. നഗരത്തില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വഴി നീളെ നിര്‍മ്മിക്കുന്ന കുഴികള്‍  ജനങ്ങള്‍ക്ക് വലിയ ദുരിതമായി.വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് കുത്തിപൊളിക്കുന്നവര്‍ പിന്നീട് ഇവ യഥാ സമയം പഴയതുപോലെ റീടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ നന്നാക്കാന്‍ മാത്രം ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day