|    Dec 6 Tue, 2016 8:26 am
FLASH NEWS

അപകടകരമായ പദ്ധതി

Published : 31st October 2016 | Posted By: SMR

ഈയിടെ പ്രഗല്‍ഭ ഇടതുപക്ഷ ചിന്തകനായ നോം ചോംസ്‌കി അടക്കം 140 ബുദ്ധിജീവികളും എഴുത്തുകാരും ഭീകരത തടയാനെന്ന പേരില്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിക്കെതിരേ രംഗത്തുവന്നു. പദ്ധതി വംശീയതയും വിവേചനവും ശക്തിപ്പെടുത്തുകയും പ്രൈമറി വിദ്യാലയങ്ങളില്‍ വരെ സഹപാഠികള്‍ പരസ്പരം സംശയിക്കാവുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു എന്നായിരുന്നു അവര്‍ ആരോപിച്ചത്.
ചെറുപ്പക്കാര്‍ക്കിടയില്‍ തീവ്രവാദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള ഭരണകൂട നിര്‍ദേശങ്ങളായിരുന്നു വിമര്‍ശനവിധേയമായത്. പല സ്‌കൂളുകളില്‍ നിന്നും അധികൃതര്‍ തീവ്രവാദത്തിന്റെ ലക്ഷണങ്ങള്‍ ‘കാണിച്ച’ കുട്ടികളെ പിടികൂടി പ്രത്യേക കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് മസ്തിഷ്‌ക പ്രക്ഷാളനം നടത്തി തിരികെയെത്തിക്കുകയായിരുന്നു.
നെറ്റില്‍ പ്രചരിക്കുന്ന ഏതെങ്കിലുമൊരു പടത്തോട് താല്‍പര്യം കാണിച്ചാല്‍ അതു ‘കുറ്റകൃത്യ’മായി കണക്കാക്കപ്പെട്ടു. യാത്രയ്ക്കിടയിലുള്ള നിരുപദ്രവകരമായ തമാശകള്‍ തീവ്രവാദചിന്തയായി. കഴിഞ്ഞ വര്‍ഷം മാത്രം ഇങ്ങനെ 4000ഓളം പേര്‍ പീഡിപ്പിക്കപ്പെട്ടു. അതില്‍ ഒമ്പതു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അധ്യാപകരും ആശുപത്രി ജീവനക്കാരും സന്നദ്ധസേവകരുമായിരുന്നു ‘ലക്ഷണങ്ങള്‍’ തിരിച്ചറിയേണ്ടവര്‍.
അശാസ്ത്രീയമായ ഇത്തരം തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ വളരെ അപകടം ചെയ്യുന്നുവെന്നാണ് 140 ബുദ്ധിജീവികള്‍ ചൂണ്ടിക്കാട്ടിയത്. അനാവശ്യമായ ആശങ്കകള്‍ക്കും മാനസിക സമ്മര്‍ദത്തിനും അതു വഴിവയ്ക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day