|    Dec 3 Sat, 2016 10:10 am
FLASH NEWS

അപകടം വിട്ടൊഴിയാതെ കാരന്തൂര്‍-മെഡിക്കല്‍ കോളജ് റോഡ്

Published : 25th October 2016 | Posted By: SMR

കുന്ദമംഗലം: റോഡിന്റെ ശോചനീയാവസ്ഥ മൂലം അപകടം നിത്യസംഭവമായ കാരന്തൂര്‍-മെഡിക്കല്‍ കോളേജ് റോഡില്‍ വീണ്ടും അപകടം. ഇന്നലെ കുന്ദമംഗലം ഹൗസിംഗ് സൊസൈറ്റിയുടെ മുമ്പില്‍ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മിനി ലോറി െ്രെഡവര്‍ക്ക് പരിക്കേറ്റു. രാവിലെ ഒമ്പതോടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്ന് നിന്ന് വരികയായിരുന്ന മിനി ലോറി കാരന്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്നത് സ്ഥലത്ത് പരിഭ്രാന്തി പരത്തി. വെള്ളിമാട്കുന്നില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയതോടെയാണ് പരിഭ്രാന്തി മാറിയത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുന്ദമംഗലം പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മിനി ലോറി റോഡരികിലേക്ക് മാറ്റിയതിന് ശേഷമാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലായത്. ഇവിടെ മുമ്പും പല തവണ അപകടം നടന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day