|    Dec 11 Sun, 2016 1:31 pm
FLASH NEWS

അന്വേഷണ റിപോര്‍ട്ടില്‍ അഭിപ്രായ വ്യത്യാസം: സംസ്ഥാന സമിതിക്ക് അപ്പീല്‍ നല്‍കാന്‍ പോലിസ് ഒരുങ്ങുന്നു

Published : 26th October 2016 | Posted By: SMR

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്‌നിം കുത്തിവയ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഡിഎംഒ കണ്‍വീനറായുള്ള ജില്ല വിദഗ്ധസമിതിയുടെ റിപോര്‍ട്ടിലെ ഭിന്നത സംസ്ഥാന സമിതിക്ക് അപ്പീല്‍ നല്‍കാന്‍ പോലിസ് ഒരുങ്ങുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുപുറമെ ഫോറന്‍സിക് വിഭാഗത്തിലെയും അനസ്‌തേഷ്യാ, ഫിസിഷ്യന്‍ എന്നീ വിഭാഗത്തിലെ വിദഗ്ധരും നിയമവിദഗ്ധരും അടങ്ങുന്ന സമിതിയുടെ റിപോര്‍ട്ടിലാണ് ഭിന്ന അഭിപ്രായം ഉള്ളതായി പറയുന്നത്. ഫോറന്‍സിക് വിഭാഗത്തിലെ വിദഗ്ധരുടെ അഭിപ്രായമാണ് സംസ്ഥാനസമിതിക്ക് അപ്പീല്‍ നല്‍കാന്‍ പോലിസ് തയ്യാറാവുന്നത്. ജില്ലാ വിദഗ്ധ സമിതിയിലെ ഓരോ അംഗങ്ങളെയും നേരില്‍കണ്ട് പോലിസ് മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് ഷംനയുടെ മരണം അന്വേഷിക്കുന്ന തൃക്കാക്കര അസി. കമ്മീഷണര്‍ സംസ്ഥാന സമിതിക്ക് അപ്പീല്‍ നല്‍കുന്നത്. കഴിഞ്ഞ ജൂലൈ 18നാണ് മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം ഐഷാ മന്‍സിലില്‍ ഷംന തസ്‌നിം(21) മെഡിക്കല്‍ കോളജിലെ കുത്തിവയ്പിനെത്തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയും ചെയ്തത്. ഷംനയുടെ മരണത്തെത്തുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ കളമശ്ശേരി പോലിസ് രജിസ്റ്റര്‍ചെയ്ത കേസ് ഇപ്പോള്‍ തൃക്കാക്കര അസി. പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പോലിസ് അന്വേഷണം നടത്തിവരുന്നത്. സംഭവം സംബന്ധിച്ച് കൊച്ചി സിറ്റി പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്. ഷംനയ്ക്ക് മെഡിക്കല്‍ കോളജില്‍ നല്‍കിയ ചികില്‍സിയിലെ അപാകതകള്‍ ഫോറന്‍സിക് വിഭാഗം നേരത്തെമുതല്‍ ചൂണ്ടിക്കാണിക്കുന്നതാണ്. ഷംനയുടെ മരണത്തെത്തുടര്‍ന്ന് സഹപാഠികളും ബന്ധുക്കളും മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നിരവധി ആരോപണങ്ങള്‍ അന്നുതന്നെ ഉന്നയിച്ചിരുന്നു. കുത്തിവയ്പിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ഷംനയ്ക്ക് വിദഗ്ധ ചികില്‍സ നല്‍കുന്നതില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്നുതന്നെആക്ഷേപം ഉയര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക