|    Dec 5 Mon, 2016 3:56 pm
FLASH NEWS

അന്ത്യോദയ അന്നയോജന സൗജന്യ റേഷന്‍ വിതരണം അവതാളത്തില്‍

Published : 2nd December 2016 | Posted By: SMR

കോഴിക്കോട്: അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം തീരുമാനിച്ച സൗജന്യ റേഷന്‍ വിതരണം അവതാളത്തില്‍. കരട് എഎവൈ/മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട എഎവൈ കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 28 കിലോഗ്രാം അരിയും ഏഴ് കിലോഗ്രാം ഗോതമ്പും സൗജന്യമായി നല്‍കുന്നുണ്ട്. മുന്‍ഗണനാ കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരി, ഒരു കിലോഗ്രാം ഗോതമ്പ് എന്നിവ പദ്ധതിപ്രകാരം ലഭ്യമാക്കും. ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ച കരട് പട്ടിക പ്രകാരം ഡിസംബര്‍ 10 വരെയാണ് റേഷന്‍ നല്‍കുക. അതേസമയം, ആവശ്യത്തിന് അരിയെത്താത്തതും ഉപഭോക്താക്കള്‍ക്ക് റേഷന്‍ സംബന്ധിച്ച് വ്യക്തതയില്ലാത്തതും വിതരണം അവതാളത്തിലാക്കുന്നു.സൗജന്യ റേഷന്‍ വിതരണത്തെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര അറിവില്ലാത്തത് മുതല്‍കൂട്ടാക്കി പല കടയുടമകളും തിരിമറി നടത്തുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാനെത്തിയ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പലര്‍ക്കും അരി ലഭിച്ചില്ല. ആര്‍ക്കാണ് അരി ലഭിക്കുകയെന്നോ, എത്ര ലഭിക്കുമെന്നോ അറിയാത്തതിനാല്‍ കിട്ടുന്ന അരി വാങ്ങി പോവുകയാണ് കാര്‍ഡുടമകള്‍. എന്നാല്‍, വിതരണത്തിന് ആവശ്യത്തിനുള്ള അരി റേഷന്‍ കടകളില്‍ എത്തിയിട്ടില്ലെന്ന് കടയുടമകള്‍ വ്യക്തമാക്കി. അതിനാല്‍ ഒരു കാര്‍ഡിലെ അംഗത്തിന് അര്‍ഹതപ്പെട്ടതില്‍ പകുതി മാത്രമേ നല്‍കുന്നുള്ളൂവെന്നും കടയുടമകള്‍ പറഞ്ഞു. ഇതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നതെന്നും ഡിസംബര്‍ 10ന് മുമ്പ് അരി മുഴുവന്‍ വിതരണം ചെയ്യുമെന്നും ഉടമകള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day