|    Dec 7 Wed, 2016 11:43 pm
FLASH NEWS

അന്തിമനിമിഷത്തില്‍ ഹിലരിക്ക് എഫ്ബിഐയുടെ ക്ലീന്‍ ചിറ്റ്

Published : 8th November 2016 | Posted By: SMR

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് എഫ്ബിഐയുടെ ക്ലീന്‍ ചിറ്റ്.
സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ സ്വകാര്യ ഇ-മെയില്‍ അക്കൗണ്ട് വഴി രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയെന്ന ആരോപണത്തില്‍ ഹിലരിക്കെതിരേ അന്വേഷണം പുനരാരംഭിക്കുമെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി അറിയിച്ചിരുന്നു.
ഡെമോക്രാറ്റിക് പ്രചാരണം മുന്നേറുന്നതിനിടെ ഹിലരിയുടെ ഇ-മെയിലുകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടതാണ് ഇതിലേക്കു നയിച്ചത്. നേരത്തേ അവസാനിപ്പിച്ച കേസന്വേഷണം തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു.
എന്നാല്‍ ഇ-മെയിലുകളില്‍ നിന്നു പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ലെന്നും അതിനാല്‍ ഹിലരിക്കെതിരേ ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്നും കോമി അറിയിച്ചു. ഹിലരിയുടെ പ്രചാരണത്തിനേറ്റ മങ്ങലും ഇതോടെ നീങ്ങിയിരിക്കുകയാണ്.
ഹിലരിയുടെ വിജയത്തിന് ഇതു സാധ്യതയൊരുക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. നേരത്തേ എഫ്ബിഐ എത്തിയ നിലപാടില്‍ തന്നെ തുടരുകയാണെന്നും കോമി കൂട്ടിച്ചേര്‍ത്തു. എഫ്ബിഐയുടെ തീരുമാനത്തില്‍ ഹിലരി സന്തോഷം പ്രകടിപ്പിച്ചു.
എന്നാല്‍ എഫ്ബിഐയുടെ നിലപാടിനെ ട്രംപ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 6,50,000ത്തോളം ഇ-മെയിലുകള്‍ പരിശോധിക്കാന്‍ എഫ്ബിഐക്ക് സാധിക്കില്ലെന്ന് ആരോപിച്ച റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി എഫ്ബിഐ മെയിലുകള്‍ കൃത്യമായി പരിശോധിച്ചിട്ടില്ലെന്നും പറഞ്ഞു.
ഹിലരിയെ പലരും ചേര്‍ന്ന് സംരക്ഷിക്കുകയാണ്. അവര്‍ തെറ്റുകാരിയാണെന്ന് അവര്‍ക്കും എഫ്ബിഐക്കും ജനങ്ങള്‍ക്കും ഒരേപോലെ അറിയാം. മിഷിഗണിലെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കവെ ട്രംപ് ആരോപിച്ചു. അതിനിടെ കഴിഞ്ഞദിവസം പുറത്തുവിട്ട അഭിപ്രായ സര്‍വേയില്‍ ഹിലരി ട്രംപിനേക്കാള്‍ നാല് പോയിന്റ് ഭൂരിപക്ഷം നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day