|    Dec 3 Sat, 2016 1:31 am
FLASH NEWS

അന്താരാഷ്ട്ര വ്യാപാരമേളയ്ക്കു തുടക്കം: ഡിജിറ്റല്‍ നേട്ടത്തിന്റെ വിസ്മയ കാഴ്ചകളുമായി കേരളം

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 36ാമത് അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് പ്രഗതി മൈതാനില്‍ തുടക്കം. മേള രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മേളയിലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്തു. തീം ഏരിയയില്‍ 20 എണ്ണം ഉള്‍െപ്പടെ 66 സ്റ്റാളുകളാണ് ഇത്തവണ കേരള പവലിയനിലുള്ളത്. ഇതില്‍ 13 എണ്ണം സര്‍ക്കാര്‍ വകുപ്പുകളുടേതും 14 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതും 27 സ്വകാര്യ സ്ഥാപനങ്ങളുടേതുമാണെന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വിവരസാങ്കേതികവിദ്യയില്‍ കേരളം കൈവരിച്ച അഭിമാന നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ‘ഡിജിറ്റല്‍ കേരള’ പവലിയനുമായാണ് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയില്‍ പങ്കെടുക്കുന്നത്. മേളയില്‍ ആദ്യമായെത്തുന്ന കേരളത്തിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ സ്റ്റാള്‍ ഈ മേഖലകളില്‍ കേരളം കൈവരിച്ച കുതിച്ചുചാട്ടം വരച്ചുകാട്ടുന്നതാണ്.
കൂടാതെ പോലിസ്, വ്യവസായവകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സംസ്ഥാന ബാംബൂ മിഷന്‍, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ്, പഞ്ചായത്ത്, കയര്‍, കൈത്തറി, വനം-വന്യജീവി വകുപ്പുകള്‍, സി-ഡിറ്റ്, കെല്‍ട്രോണ്‍, കുടുംബശ്രീ എന്നിവയും തീം ഏരിയയില്‍ വൈവിധ്യമുള്ള സ്റ്റാളുകളുമായി കേരള പവലിയനിലുണ്ട്.
ഏറ്റവും നല്ല പവലിയനുള്ള പുരസ്‌കാരം പല തവണ നേടിയിട്ടുള്ള കേരളം ഇക്കുറിയും ആകര്‍ഷകമായ രീതിയിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ശില്‍പി ജിനനും സംഘവുമാണ് കേരള പവലിയന്റെ രൂപകല്‍പന നിര്‍വഹിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് ഡിജിറ്റല്‍ കേരള പവലിയന്റെ ആവിഷ്‌കാരച്ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day