|    Dec 9 Fri, 2016 3:09 pm
FLASH NEWS

അന്താരാഷ്ട്ര പയര്‍വര്‍ഷത്തില്‍ പയറിനങ്ങളുടെ പ്രദര്‍ശനവുമായി വിദ്യാര്‍ഥികള്‍

Published : 16th November 2016 | Posted By: SMR

ചട്ടഞ്ചാല്‍: ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ ഭക്ഷ്യധാന്യമാണ് പയര്‍ എന്ന തിരിച്ചറിവാണ് അന്താരാഷ്ട്ര പയറുവര്‍ഷത്തില്‍ ശാസ്ത്രമേളയില്‍ കുട്ടികള്‍ ഒരുക്കിയ പ്രദര്‍ശനം. എല്‍പി വിഭാഗം കളക്ഷനില്‍ ഇത്തവണ തിളങ്ങിയത് പയറുവര്‍ഗങ്ങള്‍. അന്താരാഷ്ട്ര പയറു വര്‍ഷത്തില്‍ പയറു കൊണ്ടുള്ള കളക്ഷനുകളാണ് ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികളെല്ലാവരും പ്രദര്‍ശിപ്പിച്ചത്. പൊട്ടുകടല, കടല, വന്‍പയര്‍, തുവര തുടങ്ങി വിവിധ പ്രദേശങ്ങളില്‍ വിളയുന്ന വ്യത്യസ്തയിനം പയറുകളാണ് പ്രദര്‍ശനത്തിനൊരുക്കിയത്. 18 പയര്‍ ധാന്യങ്ങളാണ് വെള്ളരിക്കുണ്ട് നിര്‍മലഗിരി എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളായ അഭിനവ് ജെ നായര്‍, ആല്‍ബര്‍ട്ട് തോമസ് എന്നിവര്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ പയറുകൊണ്ടുള്ള വിവിധ തരം പലഹാരങ്ങളും മുളപ്പിച്ച പയറുവര്‍ഗങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. കാളിയൂര്‍ സെന്റ് ജോസഫ് എയുപിഎസിലെ ചിന്മയകൃഷ്ണയും വികാസും 30 ഇനം പയറിനങ്ങളാണ് അവതരിപ്പിച്ചത്. 21 ഇനം പയറുകളാണ് ജിഎംയുപിഎസ് ചെര്‍ക്കളയില്‍ നിന്നെത്തിയ കെ അനന്യ, ബി മുഹമ്മദും പ്രദര്‍ശിപ്പിച്ചത്. ധാന്യവും വിത്തും ചെടികളും പയറു കൊണ്ടുള്ള വിഭവങ്ങളും ധാന്യങ്ങള്‍ മുളപ്പിച്ചതും കളക്ഷന്‍ മല്‍സരത്തില്‍ വിഭാഗത്തില്‍ ഇടംപിടിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day