|    Dec 3 Sat, 2016 7:58 am
FLASH NEWS

അന്താരാഷ്ട്ര ചലച്ചിത്രമേള: ഇറാനിയന്‍ ചിത്രം ‘ഡോട്ടറി’ന് ഇരട്ട മയൂരം; മികച്ച നടന്‍ ഫര്‍ഹാദ്, നടി എലീന

Published : 30th November 2016 | Posted By: SMR

പനാജി: 47ാം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍  ഇറാനിയന്‍ ചിത്രം ‘ഡോട്ടറി’ന് സുവര്‍ണ മയൂരം . റേസമിര്‍ കരീമി സംവിധാനം ചെയ്ത ഈ ചിത്രം മികച്ച നടനുള്ള രജതമയൂരവും കരസ്ഥമാക്കി ഇരട്ടിമധുരം നേടി. ഫര്‍ഹദ് അസ്‌ലാനിയാണ് നടന്‍. ‘മെല്ലോമസി’ലെ അഭിനയത്തിന് എലീന വാസ്‌ക മികച്ച നടിക്കുള്ള രജതമയൂരം കരസ്ഥമാക്കി.
ഇറാനിയന്‍ സംവിധായകന് ഫലകവും 40 ലക്ഷം രൂപയും ലഭിച്ചു. ടര്‍ക്കിഷ് ഫിലിം ‘റൗഫ്’ സംവിധാനം ചെയ്ത സോണര്‍ കാനറും ബാരിസ് കായയും മികച്ച സംവിധായകനുള്ള അവാര്‍ഡ് പങ്കുവച്ചു. സൗത്ത് കൊറിയന്‍ സംവിധായകന്‍ ലീ ജുന്‍ ഇക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും 15 ലക്ഷം രൂപയും ‘ദി ത്രോ ണ്‍’ എന്ന സിനിമയിലൂടെ കരസ്ഥമാക്കി.
ടര്‍ക്കിഷ് ഫിലിം ‘കോള്‍ഡ് ഓഫ് കലന്തര്‍’ (സംവിധായക ന്‍- മുസ്തഫ കാര) ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരവും, കനേഡിയന്‍ ഫിലിം ‘ദി അപ്പോളജി’ (സംവിധായകന്‍- ടിഫാനി ഹിസൂങ), ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പ്രത്യേകപുരസ്‌കാരവും നേടി. ദേശീയ ഫിലിം അവാര്‍ഡ് ജേതാവ് എസ് എസ് രാജമൗലി സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി. ഇന്‍ഫര്‍മേഷ ന്‍ മന്ത്രി രാജ്യവര്‍ധന്‍ റാത്തോ ര്‍, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day