|    Dec 5 Mon, 2016 10:03 pm
FLASH NEWS

അന്താരാഷ്ട്ര അറബിക് വായനാ മത്സരം: അവസാന റൗണ്ടില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

Published : 23rd October 2016 | Posted By: mi.ptk

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം മുന്‍കൈയെടുത്ത് ആരംഭിച്ച അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് ഇന്ത്യയില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു.  മലപ്പുറം മഅ്ദിന്‍ അക്കാദമി വിദ്യാര്‍ത്ഥികളായ മുഹമ്മദ് സ്വാലിഹ് മോളൂര്‍, മുഹമ്മദ് ഇസ്ഹാഖ് പെരുമ്പാവൂര്‍. കന്‍മനം ഫിര്‍ദൗസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാഫി മലപ്പുറം എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ ഇന്നലെ ദുബൈയിലെത്തി.
ഞായറാഴ്ചയാണ് അന്താരാഷ്ട്ര മത്സരം. തിങ്കളാഴ്ച ദുബൈ ഭരണാധികാരി അവാര്‍ഡുകള്‍ വിതരണം ചെയ്യും. 2015 ഒക്‌ടോബറിലാണ് ഈ മത്സരം ആരംഭിച്ചത്. ഇന്ത്യയിലെ മുന്നൂറോളം സ്ഥാപനങ്ങള്‍  സംബന്ധിച്ചിരുന്നു. ഇവയില്‍ നിന്നാണ് മൂന്ന് പേരെ തിരഞ്ഞെടുത്തത്.
ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് ഒന്നര ലക്ഷം അമേരിക്കന്‍ ഡോളറാണ് (ഏകദേശം ഒരു കോടി മൂന്ന് ലക്ഷം രൂപ) സമ്മാനം. ഏറ്റവും നല്ല സ്‌കൂള്‍, മികച്ച അധ്യാപകന്‍, സൂപ്പര്‍ വൈസര്‍ എന്നീ വിഭാഗങ്ങളിലും പ്രത്യേക സമ്മാനങ്ങളുണ്ട്. അധ്യാപകര്‍ക്കും സൂപ്പര്‍വൈസര്‍മാക്കുമായി മൂന്ന് ലക്ഷം ഡോളറിന്റെ (രണ്ടു കോടി അഞ്ച് ലക്ഷം രൂപ) സമ്മാനമാണ് നല്‍കുക. ഓരോ രാജ്യത്തിനും പ്രത്യേകമായി പ്രൈസുകളും 50 പുസ്തകങ്ങള്‍ വായിച്ച എല്ലാ കുട്ടികള്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും നല്‍കും. എല്ലാ ഇനത്തിലുമായി മുപ്പത് ലക്ഷം ഡോളറിന്റെ (ഇരുപത് കോടി അറുപത് ലക്ഷം രൂപ) സമ്മാനങ്ങളാണ് നല്‍കുക.
അന്‍പത് മില്ല്യന്‍ പുസ്തകങ്ങള്‍ മത്സര കാലയളവില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വായിപ്പിക്കുകയാണ് ഈ അന്താരാഷ്ട്ര പരിപാടിയുടെ ലക്ഷ്യം.

അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തിന്റെ അവസാന റൗണ്ട് മത്സരത്തിന് അര്‍ഹരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

untitled-1
മുഹമ്മദ് സ്വാലിഹ് മോളൂര്‍,  മുഹമ്മദ് ഷാഫി മലപ്പുറം, മുഹമ്മദ് ഇസ്ഹാഖ് പെരുമ്പാവൂര്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day