|    Dec 9 Fri, 2016 8:57 pm
FLASH NEWS

അന്തര്‍ വിദ്യാലയ ബാസ്‌ക്കറ്റ്‌ബോള്‍ മല്‍സരം: ഡോണ്‍ബോസ്‌കോ സ്‌കൂള്‍ ജേതാക്കള്‍

Published : 28th November 2016 | Posted By: SMR

കൊച്ചി: 12-ാമത് ഡോണ്‍ബോസ്‌കോ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അന്തര്‍ വിദ്യാലയ ബാസ്‌ക്കറ്റ്‌ബോള്‍ മല്‍സരത്തില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ വടുതല ഡോണ്‍ബോസ്‌കോ സ്‌കൂള്‍ ജേതാക്കളായി. രാജഗിരി ക്രിസ്തുജ്യോതി സ്‌കൂളിനെ 36-30 സ്‌കോറിനാണ് ഡോണ്‍ബോസ്‌കോ സീനിയര്‍ ടീം തോല്‍പ്പിച്ചത്. എസ്എച്ച്‌സിഎംഐ സ്‌കൂളിനെ 44-18 സ്‌കോറിനാണ് ഡോണ്‍ബോസ്‌കോ ജൂനിയര്‍ ടീം തോല്‍പ്പിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡോണ്‍ബോസ്‌കോ സ്‌കൂളിന് വേണ്ടി എംഎല്‍എ ഹൈബി ഈഡനില്‍നിന്നും കോച്ച് അനില്‍കുമാറും ടീം അംഗങ്ങളും ട്രോഫികള്‍ ഏറ്റുവാങ്ങി. വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോഷ് കാഞ്ഞുപറമ്പില്‍, സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍സണ്‍ കണ്ണമ്പിള്ളി, യൂത്ത് സെന്റര്‍ സെക്രട്ടറി പവിന്‍കുമാര്‍, സ്‌കൂള്‍ കായികാധ്യാപകന്‍ ശ്യാംനാഥ്  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day