|    Dec 5 Mon, 2016 7:52 am

അനുവദിച്ച സമയം അവസാനിച്ചിട്ടും മാള ടൗണിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയില്ല

Published : 1st November 2016 | Posted By: SMR

മാള: അനുവദിച്ച സമയം കഴിഞ്ഞിട്ടും മാള ടൗണിലെ കെട്ടിടം പൊളിച്ചുനീക്കല്‍ പൂര്‍ത്തിയായില്ല. ഒക്ടോബര്‍ 30നകം കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി സ്ഥലം പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ എ കൗശികന്‍ ആവശ്യപ്പെട്ടിരുന്നത്. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്തതുമായി ബന്ധപ്പെട്ട വ്യാപാരികളുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ വ്യാപാരികളോട് ഇക്കാര്യം ആവശ്യപ്പട്ടത്. എന്നാല്‍ ഒക്ടോബര്‍ 31 കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കിയിട്ടില്ല. മാള ടൗണ്‍ വികസനവുമായി ബന്ധപ്പെട്ടാണ് യഹൂദര്‍ മാളയില്‍ വസിച്ചിരുന്നതിന്റെ തെളിവായുള്ളതടക്കമുള്ള പഴയതും പുതിയതുമായ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ കെട്ടിടം പൊളിക്കല്‍ ഇതുവരെ തീരാത്ത അവസ്ഥയാണ്. അളന്ന് തിരിച്ച ശേഷം കെട്ടിടങ്ങള്‍ പൊളിക്കാനായി ടെന്‍ഡര്‍ വിളിക്കുന്ന നടപടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെ പൊളിക്കല്‍ നിലച്ചിരുന്നു. പിന്നീട് നിലവിലുള്ള എംഎല്‍എയും ഇക്കാര്യത്തില്‍ ഇടപെട്ടുവെങ്കിലും കെട്ടിടം പൊളിക്കല്‍ കാര്യക്ഷമമായി നടന്നിരുന്നുന്നില്ല. ഈ സാഹചര്യത്തിലാണ് എംഎല്‍എ വീണ്ടും വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഇക്കാര്യത്തില്‍ മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റെ പി കെ സുകുമാരന്‍ ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. നിരവധി തൊഴിലാളികള്‍ ചേര്‍ന്ന് പൊളിച്ചാലേ ഈ ദിവസങ്ങളി ല്‍ കെട്ടിടം പൊളിക്കല്‍ തീരുവെന്ന അവസ്ഥയാണ്. ഈയാഴ്ച തന്നെ കെട്ടിടം പൊളിക്കല്‍ പൂര്‍ത്തീകരിച്ച് അടുത്തയാഴ്ച റോഡ് പണിക്കായുള്ള നടപടികള്‍ ആരംഭിക്കാനായുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് എംഎല്‍എയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങ ള്‍ പറയുന്നത്. ഇതിനിടെ പതിറ്റാണ്ടുകളായി ടൗണില്‍ പലവിധ ബിസിനസ്സുകളും നടത്തിവന്നവര്‍ ദുരിതത്തിലാവുന്ന അവസ്ഥയാണ്. സാമ്പത്തിക ഭദ്രതയുള്ളവ ര്‍ പുതുതായി പണിത വേറെ കെട്ടിടങ്ങളിലേക്ക് ബിസിനസ് മാറ്റിയെങ്കിലും അതിനാവാത്തവര്‍ എന്തു ചെയ്യുമെന്ന അങ്കലാപ്പിലാണ്. അത്യാവശ്യം സൗകര്യങ്ങളോടെ പഴക്കടയും ബുക്ക്സ്റ്റാളും മറ്റും നടത്തിയിരുന്നവര്‍ക്ക് തീരെ കുറഞ്ഞ സൗകര്യങ്ങളില്‍ തങ്ങളുടെ തൊഴില്‍ മുന്നോട്ട് കൊണ്ടു പോവേണ്ട അവസ്ഥയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day