|    Dec 2 Fri, 2016 11:27 pm
FLASH NEWS

അനുമതിയില്ലാതെ ഖനനം: ഉല്‍പന്നങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാം- ഹൈക്കോടതി

Published : 30th November 2016 | Posted By: SMR

കൊച്ചി:  അനുമതിയില്ലാതെ ഖനനം നടത്തി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. പാലക്കാട് ചിറ്റൂര്‍ താലൂക്കിന് കീഴിലെ വിവിധ വില്ലേജുകളില്‍ കളിമണ്‍ ഖനനം നടത്തി ഉല്‍പാദിപ്പിച്ച ഇഷ്ടികകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
2008ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമ ലംഘനം നടത്തിയവര്‍ക്കെതിരേ നടപടികളെടുക്കാമെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനല്‍ കേസുകളില്‍ നടപടികള്‍ തുടരാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കൊല്ലങ്കോട്, നെന്മാറ, മലമ്പുഴ, കോട്ടായി തുടങ്ങിയ മേഖലകളില്‍ നെല്‍വയലുകള്‍ പാട്ടത്തിനെടുത്ത് കളിമണ്‍ ഖനനം നടത്തുന്നവരാണ് കോടതിയെ സമീപിച്ചത്.  ഇതിനിടെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 19ാം വകുപ്പ് പ്രകാരം കലക്ടര്‍ ഇഷ്ടിക കണ്ടുകെട്ടി പിഴ ഒടുക്കി ഖനനം തുടരാന്‍ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ജിയോളജിസ്റ്റിനും നിര്‍ദേശം നല്‍കി. ഇതിനെതിരേയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. നിയമപ്രകാരം വാഹനങ്ങളോ ഉപകരണങ്ങളോപിടിച്ചെടുക്കാന്‍  മാത്രമേ  സര്‍ക്കാരിന് അധികാരമുള്ളൂവെന്നും ഉല്‍പന്നം പിടിച്ചെടുക്കാനാവില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
1957ലെ മൈനിങ് ആന്റ് മിനറല്‍സ് റെഗുലേഷന്‍ ആക്ട്, മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റൂള്‍സ് തുടങ്ങിയവ ഇതിനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നുണ്ടെന്ന് അഡീ. അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, കളിമണ്‍ ഖനനത്തിന് ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ചുറ്റുമുള്ള കൃഷിസ്ഥലങ്ങള്‍ ജലസേചന സൗകര്യവും മറ്റുമില്ലാതെ കൃഷിയോഗ്യമല്ലാതായി തീരുന്ന അവസ്ഥയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day