|    Dec 9 Fri, 2016 9:17 am
FLASH NEWS

അനാവശ്യ വിവാദങ്ങളുണ്ടാക്കി സഹകരണ മേഖലയെ തകര്‍ക്കരുത്: മന്ത്രി

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ അനാവശ്യ വിവാദമുണ്ടാക്കി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നല്ലതല്ലെന്ന് സഹകരണമന്ത്രി എ സി മൊയ്തീന്‍. 63ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം ടാഗോര്‍ തിേയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം കണ്ടെത്തി ആ തുക രാജ്യവികസനത്തിനായി ഉപയോഗിക്കണമെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. േകരളത്തിന്റെ സഹകരണ മേഖലയുടെ പ്രത്യേകത മനസ്സിലാക്കി യാഥാര്‍ഥ്യ ബോധത്തോടെയുള്ള നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ഗ്രാമീണ ജനതയാണ് കൂടുതല്‍ പ്രശ്‌നം അനുഭവിക്കുന്നത്. ഇതിന് പരിഹാരം കാണാനാവണം. സഹകരണ മേഖലയില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ് ഉപഭോക്താക്കള്‍. കേന്ദ്രത്തിന്‍െയും റിസര്‍വ് ബാങ്കിന്റെയും നയങ്ങളുടെ ഭാഗമായി രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധം ഇടപെടാന്‍ പ്രൈമറി ബാങ്കുകള്‍ക്ക് കഴിയുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്ര ധനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പും പ്രതിസന്ധികള്‍ നേരിട്ട് വിജയകരമായി മുന്നോട്ടുപോവാന്‍ സഹകരണമേഖലയ്ക്കായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സഹകരണ സെമിനാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നവംബര്‍ 20 വരെയാണ് വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day