|    Dec 6 Tue, 2016 5:35 pm
FLASH NEWS

അനാവശ്യമായ തിക്കും തിരക്കും ഒഴിവാക്കണം: കലക്ടര്‍

Published : 16th November 2016 | Posted By: SMR

മലപ്പുറം: ബാങ്കുകളിലും എടിഎമ്മുകളിലും  അനാവശ്യമായി ദിവസവും വരിനിന്ന് പണം പിന്‍വലിക്കുന്ന പ്രവണത ഒഴിവാക്കി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ എ ഷൈന മോള്‍ അറിയിച്ചു. ജില്ലയിലെ നിലവിലെ സഹചര്യത്തില്‍ ബാങ്കുകളിലെ പണം വിതരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു. കയ്യിലുള്ള പണത്തെകുറിച്ചോ ബാങ്കിലെ നിക്ഷേപത്തെകുറിച്ചോ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം എല്ലാ എടിഎമ്മിലും പുതിയ 500, 100 രൂപ നോട്ടുകള്‍ എത്തും. പണം മാറാന്‍ വേണ്ടി രഹസ്യ പിന്‍ നമ്പറും മറ്റും കൈമാറുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്നും. ബിനാമികള്‍ക്ക് വേണ്ടി വരിനിന്നു പണം എടുത്തുനല്‍കുന്നതില്‍ നിന്ന്  മാറണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 4000 വീതം മാറ്റി വാങ്ങുവാന്‍ ക്യൂവില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. 100 രൂപ പുതിയ 500 രൂപ നോട്ടുകളുടെ ലഭ്യത കുറവായതിനാല്‍ എടിഎം മുഖാന്തിരം ആവശ്യമുള്ള തുക പിന്‍വലിച്ചു സഹകരിക്കണം. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉള്ളവര്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരമാവധി അവ ഉപയോഗിക്കണം. വ്യാപാരികള്‍ കൂടുതല്‍ സ്വീപിങ് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ എഡിഎം പി സെയ്യിദ് അലി, ഡെപ്യൂട്ടി കലക്ടര്‍മാരായ സി അബ്ദുല്‍ റഷീദ്, എ നിര്‍മ്മലകുമാരി, ലീഡ് ബാങ്ക് മാനേജര്‍ കെ അബ്ദുള്‍ ജബ്ബാര്‍പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day