|    Dec 4 Sun, 2016 1:09 am
FLASH NEWS

അനാരോഗ്യകരമായ ഭക്ഷണം: ഹോട്ടലുകള്‍ക്കെതിരേ നടപടി

Published : 24th November 2016 | Posted By: SMR

പത്തനംതിട്ട: അനാരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയതിന് നിലക്കലും പരിസരപ്രദേശങ്ങളിലുമായുള്ള അഞ്ച് ഹോട്ടലുകള്‍ക്കെതിരേ നിലയ്ക്കല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എസ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടപടിയെടുത്തു. പിഴയായി 12,500 രൂപ ഈടാക്കി താക്കീത് നല്‍കി. ജില്ല കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുത്. ഡെ. തഹസില്‍ദാര്‍ സി കെ സുകുമാരന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ബെന്നി പി ജോര്‍ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍ ആര്‍, ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രീകുമാര്‍ എസ്, എം നഹാസ്, മനോജ് ടി പി സ്‌കാഡില്‍ ഉണ്ടായിരുന്നു. പമ്പ ആരോഗ്യ വിഭാഗം പമ്പയിലും പരിസരത്തും 12 ഹോട്ടലുകളിലും മിന്നല്‍ പരിശോധന നടത്തി. പരിശോധനയ്ക്ക് ശബരിമല നോഡല്‍ ആഫീസര്‍  ഡോ. എല്‍. അനിതകുമാരി നേതൃത്വം നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഏ ടി തോമസ്സ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി കെ ശ്രീകുമാര്‍, രജേഷ് ജി, ജ്യോതിലാല്‍ പങ്കെടുത്തു.

ഹോട്ടലുകളില്‍ പരിശോധന

ഇലന്തൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട നഗരസഭ പ്രദേശത്തെ ഭക്ഷണശാലകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഹെല്‍ത്ത് കാര്‍ഡ് , കുടിവെള്ള പരിശോധന     ശുചിത്വ നിലവാരം പാലിക്കപ്പെടാതിരുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്  നല്‍കി. ബേക്കറികളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കവര്‍ പാലുകള്‍ പിടിച്ചെടുത്തു. ഇലന്തൂര്‍ സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എം ഷാജി, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ സിറാജുദീന്‍ വെള്ളാപ്പള്ളി,  ജൂനിയിര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് ഷൈന്‍, കെ തോമസ് വര്‍ഗീസപരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day