|    Dec 9 Fri, 2016 3:08 pm
FLASH NEWS

അനന്തരാമപുരം ചന്തയിലെ അനധികൃത വ്യാപാരികള്‍ 24 മണിക്കൂറിനകം ഒഴിയണം

Published : 6th November 2016 | Posted By: SMR

അടൂര്‍: പറക്കോട് അനന്തരാമപുരം ചന്തയിലെ അനധികൃത വ്യാപാരികളെ ഒഴിപ്പിക്കാന്‍ അടൂര്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ചെറുതും വലുതുമായ മുപ്പതോളം വ്യാപാരസ്ഥാപനങ്ങളാണ് അനധികൃതമായ രീതിയില്‍ കച്ചവടം നടത്തുന്നത്. നിലവില്‍ നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സുകളില്‍ വാടക നല്‍കി ലൈസന്‍സും എടുത്ത് കച്ചവടം ചെയ്യുന്നവര്‍ക്ക് ദോഷകരമാവുന്ന രീതിയിലാണ് ചന്തയില്‍ അനധികൃത വ്യാപാരം നടക്കുന്നത്. നഗരസഭയുടെ സ്ഥലം വിശാലമായ രീതിയില്‍ കൈയേറി ടാര്‍പ്പാളിന്‍ ഷീറ്റ് കെട്ടിയാണ് മിക്ക കടകളും സ്ഥാപിച്ചിട്ടുള്ളത്. ലൈസന്‍സ് എടുത്ത് വാടക നല്‍കി കച്ചവടം ചെയ്യുന്നവര്‍ക്ക് തടസ്സമാവുന്ന രീതിയില്‍ ചെറുതും വലുതുമായ വാഹനങ്ങളും ഇവിടെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നുമുണ്ട്. നിരവധി തവണ കൗണ്‍സില്‍ അനധികൃത വ്യാപാരം ഒഴിപ്പിക്കുന്നതിന് തീരുമാനം എടുത്തിരുന്നുവെങ്കിലും നടപ്പാക്കിയില്ല. ഇതിനെതിരെ പറക്കോട്ടെ വ്യാപാരികള്‍ തന്നെ തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. അനധികൃത വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിച്ച് ഉടന്‍ വിവരം ഓംബുഡ്‌സ്മാനെ അറിയിക്കണമെന്ന ഉത്തരവ് കിട്ടിയതിന്‍ പ്രകാരമാണ് അനധികൃത വ്യാപാരസ്ഥാപനങ്ങളുടെ മേല്‍ നടപടി എടുക്കുന്നതിന് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പോലിസിന്റെ സാന്നിധ്യത്തില്‍ നഗരസഭ എന്‍ജിനീയര്‍ ശിവപ്രസാദ്, റവന്യു ഇന്‍സ്‌പെക്ടര്‍ ആര്‍ രേഖ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജമാല്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പറക്കോട് മാര്‍ക്കറ്റില്‍ ഒഴിപ്പിക്കാനെത്തിയത്. ഇവര്‍ വ്യാപാരികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങള്‍ ഉള്‍പ്പടെ മാറ്റുന്നതിന് 24 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. വ്യാപാരികള്‍ സാധനങ്ങള്‍ മാറ്റുന്നതിന് രണ്ടാഴ്ചയാണ് ചോദിച്ചത്. അത് സാധിക്കില്ലെന്നും 24 മണിക്കൂറിനുള്ളില്‍ അനധികൃത കടകള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതര്‍ വ്യാപാരികളെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day