|    Dec 11 Sun, 2016 7:41 am

അനധികൃത സ്വത്ത് സമ്പാദനം: ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു

Published : 28th October 2016 | Posted By: mi.ptk

tom-jose

കൊച്ചി: ടോം ജോസ് ഐ.എ.എസിനെതിരെ വിജിലന്‍സ് കേസ്. അനധികൃത സ്വത്ത് സമ്പാദനത്തിനാണ്  ടോം ജോസിനെതിരെ കേസെടുത്തത്. ടോം ജോസിന്റെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫ്‌ളാറ്റുകളില്‍ സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വിജിലന്‍സ്  റെയ്ഡ് നടത്തുന്നത്. എറണാകുളം വിജിലന്‍സ് സെല്ലാണ് അന്വേഷണം നടത്തുന്നത്. ടോം ജോസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്.
അതേസമയം,  ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും തനിക്കെതിരായ ഈ പരാതികളില്‍  നേരത്തെ തീര്‍പ്പുണ്ടായതാണെന്നും ടോം ജോസ് പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക