|    Dec 6 Tue, 2016 9:30 pm
FLASH NEWS

അനധികൃത മണ്ണ് കടത്ത് തടഞ്ഞവരെ ടിപ്പര്‍ലോറി കയറ്റി കൊല്ലാന്‍ ശ്രമം

Published : 1st December 2016 | Posted By: SMR

ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ മാരായംകുന്ന് അനധികൃതമായി മണ്ണുകയറ്റി വന്ന ടിപ്പര്‍ലോറി  തടയാന്‍ ശ്രമിച്ച നാട്ടുകാരായ രണ്ടുപേരെ   ഇടിച്ചു തെറിപ്പിച്ചു. മരയാകുന്ന് താമസിക്കുന്ന കാരൂത്ത് ഉണ്ണിക്കമ്മത് മാസ്റ്ററുടെ മകന്‍ അബ്ദുല്‍ നാസര്‍ എന്ന ഉണ്ണി, വേലായുധന്‍ എന്നിവരെയാണ് ടിപ്പ€ര്‍ ലോറി ഇടിച്ച് തെറിപ്പിച്ചച്ചത്. ഇരുവരും  പരിക്കുകളോടെ രക്ഷപ്പെട്ടു. മരായാംകുന്ന് താമസിക്കുന്ന പൂളക്കുന്നത് മൊയ്തുണ്ണി മകന്‍ ഹംസയാണ് ടിപ്പര്‍ ഓടിച്ചിരുന്നതെന്ന് ഇവര്‍ പോലിസിന് മൊഴിനല്‍കി. ഇയാള്‍ക്കെതിരേ പത്ത് കൊല്ലങ്ങള്‍ക്ക് മുമ്പ് മോട്ടോര്‍ സൈക്കിളില്‍ വാഹനമോടിച്ചു കയറ്റി  ഒരാളെ കൊലപ്പെടുത്തിയ കേസുണ്ട്.  ബൈക്ക് ഓടിച്ചിരുന്ന അബ്ദുള്‍ നാസര്‍ അന്ന് ഗുരുതര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.അതേസമയം, തൃത്താല പോലിസ്  കൊലപാതകശ്രമത്തിന് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മടിക്കുകയാണ്. അനധികൃതമായി കുന്നിടിച്ചു മലപ്പുറം ജില്ലയിലും മറ്റും വ്യാപകമായി നിലം നികത്തുന്ന മണ്ണ് മാഫിയയില്‍ പ്രധാനിയാണ് പ്രതിയെന്നാണ് പറയപ്പെടുന്നത്. ഉദ്യോഗസ്ഥന്‍മാരെയെല്ലാം കബളിപ്പിച്ചു വ്യാപകമായ തോതില്‍ മണ്ണെടുത്തുപോവുന്ന വലിയ സംഘം തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തു വലിയ അരാചകത്വം സൃഷ്ടിക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഇതിനെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലിന്  രൂപം കൊടിത്തിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day