|    Dec 7 Wed, 2016 1:20 am
FLASH NEWS

അനധികൃത മണ്ണെടുപ്പ് ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടി

Published : 12th November 2016 | Posted By: SMR

ചെങ്ങന്നൂര്‍: അനധിക്യതമായി മണ്ണ് കടത്തിയ ലോറികളും മണ്ണെടുത്ത എക്‌സ്‌കവേറ്ററും പോലിസ് പിടിച്ചെടുത്തു. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍തെക്ക് തേവര്‍കാട്ടില്‍ തുണ്ടിയില്‍ ജോര്‍ജിന്റെ പുരയിടത്തില്‍ നിന്ന് മണ്ണെടുത്തുകൊണ്ടിരുന്ന ആറ് വാഹനങ്ങളാണ് പോലിസ് പിടിച്ചെടുത്തത്. അനധികൃതമായി മണ്ണെടുത്തതിനും നിയമം തെറ്റിച്ച് മണ്ണു കടത്തിയതിനും വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു. ചെങ്ങന്നൂരില്‍ അടുത്ത കാലത്ത്്്്് മണ്ണെടുപ്പിനു പോലിസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാസില്ലാതെ മണ്ണെടുക്കുന്നതിനും അമിത ലോഡ് കയറ്റുന്നതിനും ലോറികള്‍ അമിത വേഗത്തില്‍ പായുന്നതിനുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ തുടങ്ങിയതോടെ നിയമം തെറ്റിച്ച് മണ്ണ് കടത്തുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞിരുന്നു. എന്നാല്‍ ഈ തക്കം മുതലെടുത്ത് സമീപ ജില്ലകളായ പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ നിന്നു അമിത ലോഡ് കയറ്റിയ വാഹനങ്ങള്‍ ചെങ്ങന്നൂരില്‍ മണ്ണ് എത്തിക്കാന്‍ തുടങ്ങി. ഈ വാഹനങ്ങള്‍ പോലിസ് പിടികൂടുന്നില്ലെന്ന് ആരോപിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍മാരും മണ്ണെടുപ്പുകാരും പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് വരെ നടത്തിയിരുന്നു. എന്നാല്‍ നിയമം തെറ്റിച്ച് മണ്ണെടുക്കാന്‍ പോലിസ് അനുവദിച്ചില്ല. ഇതോടെ പ്രദേശത്ത് ഗണ്യമായി മണ്ണെടുപ്പു കുറയുകയും അപകടങ്ങള്‍ നിയന്ത്രിക്കാനാവുകയും ചെയ്തു. അന്യ ജില്ലകളില്‍ നിന്ന് മണ്ണ് കടത്തുകാരെത്തിയതോടെ വീണ്ടും മണ്ണ് ലോബി രാത്രികാലങ്ങളില്‍ മണ്ണു കടത്ത് ആരംഭിച്ചതോടെയാണു പോലിസ് നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമം തെറ്റിച്ചു മണ്ണു കടത്താന്‍ അനുവദിക്കുകയില്ലെന്നും പിടികൂടിയ വാഹനങ്ങള്‍ക്കെതിരേ കേസെടുത്തതായും എസ്‌ഐ എം സുധിലാല്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day