|    Dec 10 Sat, 2016 2:47 am
FLASH NEWS

അനധികൃത നികത്തലിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും

Published : 16th November 2016 | Posted By: SMR

ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പരസ്പരം അറിയുന്നതിനും കൂട്ടായ ഇടപെടലിലും വേണ്ടി പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ ഘടകം രൂപീകരിച്ചു. പറവൂര്‍ ജനജാഗൃതിയില്‍ നടന്ന സമ്മേളനം എന്‍എപിഎം സംസ്ഥാന കോ-ഓഡിനേറ്റര്‍ പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള പരിസ്ഥിതി ഐക്യവേദി ആലപ്പുഴ ജില്ലാ കണ്‍വീനര്‍ ലേഖ കാവാലം അധ്യക്ഷതവഹിച്ചു. പശ്ചിമഘട്ടം സംരക്ഷണ ഏകോപനസമിതി ജനറല്‍ കണ്‍വീനര്‍ എസ് ബാബുജി പ്രവര്‍ത്തനങ്ങളുടെ കരട് രേഖ അവതരിപ്പിച്ചു. പ്രഫ. ഗോപാലകൃഷ്ണപ്പണിക്കര്‍ കരിമണ്‍ ഖനന വിരുദ്ധ പ്രവര്‍ത്തകന്‍ സുനില്‍, അഡ്വ. ജിബിന്‍, ബിജു, ജൈവകൃഷി പ്രചാരകന്‍ പോള്‍ ജോസഫ് പ്രമുഖ യുക്തിവാദിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി പി സുമനന്‍, സുരേഷ് ബാബു സംസാരിച്ചു. കുട്ടനാട്ടിലെ പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു കാവാലം, നീലംപേരൂര്‍ പഞ്ചായത്തുകളിലെ നികത്തിക്കൊണ്ടിരിക്കുന്ന നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സന്ദര്‍ശിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. എ ബി ഉണ്ണി രക്ഷാധികാരിയും ലേഖ കാവാലം ചെയര്‍മാനും സുനില്‍ കണ്‍വീനറുമായ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day