|    Dec 5 Mon, 2016 10:02 pm
FLASH NEWS

അനധികൃത ചെക് ഡാം നിര്‍മാണം; ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു

Published : 26th October 2016 | Posted By: SMR

തൊടുപുഴ: ഏലപ്പാറയിലുള്ള തേയിലത്തോട്ടത്തില്‍ നിയമം ലംഘിച്ച് അനധികൃതമായി ചെക്ക് ഡാം നിര്‍മിക്കുന്നത് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഹെലിബറിയ ടീ കമ്പനിയുടെ തോട്ടത്തിനുള്ളില്‍ നിര്‍മിക്കുന്ന ചെക് ഡാമിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് വനഭൂമി ഉള്‍പ്പെടെ കൈയേറി ചെക്ക് ഡാം നിര്‍മിച്ചതിന് വനംവകുപ്പും കേസെടുത്തിട്ടുണ്ട്.ഹെലിബറിയ ടീ കമ്പനിയുടെ തേയിലത്തോട്ടത്തിലെ പതിനഞ്ചേക്കര്‍ എന്ന ഭാഗത്താണ് കൂറ്റന്‍ ചെക് ഡാം പണിയുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സിമന്റ് തടയണ ഇവിടെയുണ്ടായിരുന്നു. ചോര്‍ന്നൊലിച്ചിരുന്ന തടയണയുടെ മുകളില്‍ പത്ത്മീറ്ററോളം ഉയരത്തിലാണ് ഡാം നിര്‍മിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. 50 മീറ്ററിലധികം നീളവും ഈ തടയണയ്ക്കുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണിത് പണിതിരിക്കുന്നത്. 25 സെന്റിമീറ്റര്‍ കനത്തില്‍ പണിയുന്ന ഡാമിന് ഇതില്‍ സംഭരിക്കുന്ന വെള്ളം താങ്ങി നിര്‍ത്താനുള്ള ശേഷിയില്ല. ഇറിഗേഷന്‍ വകുപ്പിന്റെ യാതൊരു അനുമതിയും വാങ്ങാതെയാണ് ഡാം നിര്‍മിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.കരിങ്കല്ലില്‍ നിര്‍മിച്ച 12 തടയണകള്‍ കാലഹരണപ്പെട്ടുവെന്നും അത് പൊളിച്ച് നീക്കണമെന്നും രണ്ട് വര്‍ഷം മുമ്പ് റവന്യൂവകുപ്പിന് റിപോര്‍ട്ട് കൈമാറിയിരുന്നതാണ്. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് നാല് മാസം മുമ്പ് റവന്യൂ ഉദ്യോഗസ്ഥരും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി വീണ്ടും പരിശോധന നടത്തി തടയണകള്‍ ബലഹീനമാണന്ന് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നതാണ്.ആ റിപോര്‍ട്ടില്‍ പറയുന്ന ബലഹീനമായ തടയണകളിലൊന്നിന് മുകളിലാണ് ഡാം നിര്‍മിച്ചിരിക്കുന്നതെന്ന് ഇറിഗേഷന്‍ വകുപ്പ് ഓവര്‍സിയര്‍ ഷിബു കെ എന്‍ പറഞ്ഞു ഡാം നിര്‍മിച്ചതിന്റ ഡിസെനും മറ്റ് രേഖകള്‍ ഉണ്ടങ്കില്‍ അതും ഏഴു ദിവസത്തിനുള്ളില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസില്‍ ഹാജരാക്കണമെന്നുള്ള കത്ത് കമ്പനിയുടെ എറണാകുളത്തെ റീജ്യനല്‍ ഓഫിസില്‍ നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day